പിതാവുമായി തർക്കം;നാലു വയസുകാരനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്

പിതാവുമായി തർക്കം;നാലു വയസുകാരനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്

മുംബൈ : പിതാവുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹത്തിന്റെ നാലു വയസുകാരനായ മകനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്. കുട്ടിയെ മീരാ റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പ്രതിയായ സന്ദീപ് പവാറിനെ അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകൾ ചേർത്ത് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയിലെ വസായിലുള്ള ഹൗസിങ് സൊസൈറ്റിയിൽ നടന്ന ക്രൂരമായ സംഭവത്തിന്റെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.ഈ സംഭവം പ്രദേശത്ത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

നാലു വയസുകാരനായ വിഗ്നേഷ് മറ്റു കുട്ടികൾക്കൊപ്പം വഴിവക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയിൽ കളിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം.കുട്ടിയുടെ പിതാവുമായുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോ റിക്ഷയിൽ നിന്ന് വിഗ്നേഷിനെ കാലിൽ തൂക്കിയെടുത്ത് റോഡിന്റെ മധ്യത്തിലേക്ക് എത്തിയ സന്ദീപ് പവാർ,തുടർന്ന് കുട്ടിയെ വായുവിലേക്കുയർത്തിയ ശേഷം നിലത്തടിക്കുകയായിരുന്നു.തുടർന്ന് കുട്ടിയുമായി റോഡിനെതിർവശത്തുള്ള കെട്ടിടത്തിലേക്ക് ഓടിയ ഇയാൾ വീണ്ടും കുട്ടിയെ ആക്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *