സുൽത്താൻബത്തേരി : മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിക്ക് വിടുപണിയെടുക്കുകയാണെന്നും ഇതിന് മറികടക്കാൻ വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കണമെന്നും നെന്മേനി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.മുഖ്യമന്ത്രി കസേരകളും മണിമന്ദിരങ്ങളും. വൻ കൊടുങ്കാറ്റിൽ ആടിയുലഞ്ഞു നിലംപൊത്തും. അത് പ്രിയങ്ക ഗാന്ധിയുടെ ഇന്ത്യൻ പാർലമെന്റിലേക്കുള്ള കന്യപ്രവേശനത്തോടെ സംഭവിക്കും എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. നന്മനി പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി മൊയ്തീൻ അധ്യക്ഷ വഹിച്ചു. കെപിസിസി സെക്രട്ടറി യും അഭിഭാഷകനുമായ ബി ആർ എം ഷെഫീർ മുഖ്യപ്രഭാഷണം നടത്തി.ഡീൻ കുര്യാക്കോസ് എംപി.ഐയു എംഎൽ സംസ്ഥാന നേതാവ് യുസി രാമൻ. ഡിസിസി പ്രസിഡന്റ് അപ്പച്ചൻ.ഐസി ബാലകൃഷ്ണൻ എംഎൽഎ. ഐ യുഎം എൽ ജില്ലാ സെക്രട്ടറി ടി മുഹമ്മദ്.പി പി അയ്യൂബ്. കെ പി സി സെക്രട്ടറിമാരായ സൂരജ് രവി. റിങ്കു ചെറിയാൻ. ഐ യുഎം എൽ നിയോജക മണ്ഡലം പ്രസിഡന്റ് എം എ അസൈനാർ. ഡി പി രാജശേഖരൻ. കെപിസിസി നിർവാഹക സമിതി അംഗം കെഎൽ പൗലോസ്.സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമ്മർക്കുണ്ടാട്ടിൽ. ഐ യുഎം എൽ നിയോജകമണ്ഡലം സെക്രട്ടറി സി കെ ആരിഫ് എന്നിവർ പ്രസംഗിച്ചു. നെന്മേനി പഞ്ചായത്ത് യുഡിഎഫ് കൺവീനർ കെ കെ പോൾ.