കൽപ്പറ്റ : ആഗോള താപവർദ്ധനവിൻ്റെ പരിണിത ഫലമായി ഭൂമിയിലാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാസ്ഥാ അടിയന്തരാവസ്ഥയെ അവഗണിക്കാത്തതും ഉൾക്കൊള്ളുന്നതും ചെറുക്കുന്നതുമായ പരിസ്ഥിതി നയങ്ങൾക്കും വികസന തന്ത്രത്തിനും ഭരണനിർവഹണനത്തിനും കേരളം ഊണൽ നൽകണമെന്നും ദുരന്ത നിവാരണത്തിൽ നിന്നും കാലാസ്ഥ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭരണത്തിലെക്ക് മാറണമെന്നും പരിസ്ഥിതി ഐക്യവേദിയും സഹ്യാദ്‌റി എൻവിയോർമെൻ്റ് സമ്മിറ്റും ചേർന്ന് തയ്യാറാക്കിയ ജനകീയ പരിസ്ഥിതി നയരേഖ ആവശ്യപ്പെട്ടു
രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയുമാണ് അഭിസംബോധനം ചെയ്യുന്ന കാട് മുതൽ കടൽ വരെ എന്ന് പേർ നൽകിയിരിക്കുന്ന ജനകീയ പരിസ്ഥിതി നയരേഖയെക്കുറിച്ച് ചർച്ചചെയ്യാൻ കൽപറ്റ പത്മപ്രഭാ ഗ്രന്ഥലയ ഹാളിൽ ചേർന്ന വട്ടമേശയോഗത്തിൽ ഡോ.സുമ രേഖ അവതരിപ്പിച്ചു.ജി.ബാലഗോപാൽ റിട്ട.എ.എ.എസ്സ് അധ്യക്ഷം വഹിച്ചു.അഡ്വ:പി. ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.
കേരളത്തിൻ്റെ കൃഷി,കുടിവെള്ളം, കാലാവസ്ഥ,പ്രകൃതി വിഭവങ്ങൾ തുടങ്ങിയ സകല സൗഭാഗ്യങ്ങളുടെയും അടിസ്ഥാനം പശ്ചിമഘട്ട മലനിരകളാണ്.ലോകത്തിലെ തന്നെ ജൈവ വൈവിദ്ധ്യ ഹോട്ട് സ്പോട്ടും വിഭവങ്ങളുടെ നിധികുംഭവും ആയ ഈ മലനിരകളിലും ചരിവുകളിലും ഇടനാട്ടിലും തീരപ്രദേശത്തുമായി ഉപജീവിക്കുന്നവരാണ് കേരളീയർ.പശ്ചിമഘട്ടത്തിൻ്റെ ഉച്ചിയിലെ കാട് മുതൽ കടൽ വരെയുള പ്രദേശങ്ങളെയും ജനസമൂഹങ്ങളെയും ഒരൊറ്റ ശ്രംഖലയായും അവിഭാജ്യ ആവാസ വ്യവസ്ഥയായും കണ്ട് കാലാവസ്ഥ മാറ്റത്തെ ഉൾക്കൊളളുന്ന ഭരണ നിർച്ചഹണത്തിന്നും വികസന തന്ത്രത്തിനും രൂപം നൽകിയില്ലെങ്കിൽ കേരളത്തിൻ്റെ ഭാവി വിനാശകരമായിരിക്കുമെന്ന് നയരേഖ ഓർമ്മിപ്പിക്കുന്നു.ഓഖി ചുഴലിക്കാറ്റും 2018 ലെ വെള്ളപ്പൊക്കവും മുണ്ടക്കൈ – ചൂരൽമല തുടങ്ങിയ നിരവധി ഉരുൾ പൊട്ടലുകളും കേരളത്തിനുള്ള മുന്നേറിയിപ്പായി കണക്കാക്കി വിവേകപൂർവ്വം നയങ്ങൾ ആസൂത്രണം ചെയ്യാൻ കേരളം തയ്യാറാകണം.പശ്ചിമഘട്ട മലനിരകളിൽ നിന്നും ഇടനാടൻ കുന്നുകളുടെ ചരിവുകളിൽ നിന്നും പ്രഭവം കൊണ്ട് തിടം വെച് കൃഷിഭൂമികളെയും കുളങ്ങളെയും ചതുപ്പുകളെയും തണ്ണീർ തടങ്ങളെയും സമ്പന്നമാക്കി തീരപ്രദേശത്ത് കൂടെ സമുദ്രത്തിലേക്ക് ഒഴുകുന്ന നദികൾ കേരളത്തിൻ്റെ ജീവ നാഡികളാണെന്ന് തിരിച്ചറിഞ്ഞ് അവയെ പരിപാലിക്കുന്നതിനും വീണ്ടെടുക്കുന്നതിനും സർക്കാറുകൾ മുന്തിയ പരിഗണന നൽകണം.
വന്യജീവി മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനും ഫലപ്രദമായി തടയുന്നതിന്നും ഇന്നു കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ചേ പറ്റൂ. സഹവർത്തിത്വത്തിൽ ഊന്നിയ ഒരു നയമുണ്ടാകണം. സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും ഇപ്പോൾ നൽകിവരുന്ന നാമമാത്രമായ സമാശ്വാസ ധനം നാലിരട്ടിയെങ്കിലുമായി വർദ്ധിപ്പിക്കുകയും ആശ്രിതരൂടെ മുഴുവൻ ഭാവിസുരക്ഷയും സംസ്ഥാനം ഏറ്റെടുക്കകയും കാർഷിവിളകളുടെ നഷ്ടങ്ങൾക്ക് നൽകി വരുന്ന പ്രതിഫലം ഉചിതമായി വർദ്ധിപ്പിച്ച് പൂർണ്ണമായും പതിനഞ്ചു ദിവസത്തിനകം നൽകുകയും വേണം.വനങ്ങൾക്ക് വന്നിട്ടളള ശോഷണം പരിഹരിക്കാനായി വനപുനരുജ്ജീവനം നടത്തുകയും സർക്കാർ മുൻപ് കോർപ്പറേഷനകൾക്കും സ്വകാര്യ വ്യക്തികൾക്കും നൽകിയ വനഭൂമികൾ തിരിച്ചുപിടിക്കുകയും ഏകവിളത്തോട്ടങ്ങൾ ക്രമേണ സ്വാഭാവിക വനമായി പുനരുജ്ജീവിപ്പിക്കുകയും അധിനിവേശ സസ്യങ്ങൾ ഉൻമൂലനം ചെയ്യുകയും അതിനായി വന പുനരുജ്ജീവന മിഷൻ രൂപീകരിക്കയും വേണം. വന്യജീവികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന വാദം ശാസ്ത്രീയ അടിത്തറയില്ലാത്ത ഊഹ പോഹം മാത്രമാണ്.
പശ്ചിമഘട്ടത്തിലെ അതീവ ലോലവും ജൈവ വൈവിദ്ധ്യ പ്രാധന്യമേറിയതുമായ കാമൽ ഹംപ് മലനിരകൾ വന്യജീവി കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും തിരുനെല്ലിക്കാടുകൾ ആറളം വന്യജീവി കേന്ദ്രത്തിൽ ചേർക്കണമെന്നും പ്രധാന ആനത്താരകളിൽ നിന്നും സ്വയം സനദ്ധമായവരെ മതിയായായ പ്രതിഫലവും ജീവിത സുരക്ഷയും ഉറപ്പ് നൽകി പുനരധിവസിപ്പിക്കണമെന്നും നയരേഖ ആവശ്യപ്പെടുന്നു.കേരളത്തിൽ ഇപ്പോൾ നടന്നു വരുന്ന ടൂറിസം ടൂറിസത്തിൻ്റെ തന്നെ കഥ കഴിക്കുമെന്ന് തീർച്ചയാണ്.അതിന് ലോകത്ത് നിരവധി ഉദാഹരണമുണ്ട്.ആദിവാസികളുടെയും വന്യജീവകളുടെയും ആവാസ വ്യവസ്ഥകളിൽ നിന്നും ടൂറിസത്തെ ഒഴിവാക്കണം.മലംപ്രദേശത്തേക്കും തീരപ്രദേശത്തെക്കുമുള്ള ടൂറിസത്തിന് കർക്കശമായി വാഹക ശേഷി നിർണ്ണയിക്കണം.മലഞ്ചരിവുകളിലെ നിയമവിരുദ്ധ നിർമ്മാണം തടയണം.വയനാട്, മൂന്നാർ,നെല്ലിയാമ്പതി തുടങ്ങിയ പ്രദേശത്തേക്കുള്ള വാഹന പ്രവേശം നിയന്ത്രിക്കണം.പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള വീട്ടു വളപ്പുകളിൽ ജൈവ വൈവിദ്ധ്യം നിലനിർത്തുന്ന ഫലവൃക്ഷ- ഭക്ഷ്യ മരംകൃഷി പ്രോത്‌സാഹിപ്പിക്കാനും പട്ടണങ്ങളെ അത്യുഷ്ണത്തിൽ നിന്നും സംരക്ഷിക്കാനും കാർബൺ ഉൽവമനം കുറക്കുന്നതിനും വൃക്ഷമേലാപ്പുകൾ സൃഷ്ടിക്കാനുള്ള ഒരു യജ്ഞം തുടങ്ങാൻ സംസ്ഥാന തലത്തിൽ നിയമനിർമ്മാണം ഉണ്ടാകണം.
പശ്ചിമഘട്ടത്തിലും തീരപ്രദേശത്തും പുതിയ റോഡുകൾ,വൻ നിർമ്മിതികൾ,തുരങ്ക പാതകൾ തുടങ്ങിയവ നിർമ്മിക്കുന്നതിന്നുമുൻപേ പരിസ്ഥിതി സാമൂഹിക വിലയിരുത്തലുകളും അംഗീകരവും നേടണം.അത്തരം പ്രൊജക്ടുകൾ തെക്കുപടിഞ്ഞാറൻ കാലവസ്ഥയുടെപ്രത്യേകതകൾ ഉൾകൊളളുകയും നീരോഴുക്കിനെ ഭംഗപ്പെടുത്താത്ത വിധം നിർമ്മിക്കുകയും അതിനു സാധിക്കാത്ത പക്ഷം അവ ഉപേക്ഷിക്കകയും വേണം.നിലവിലുള്ള രാസ കൃഷി ലോകമെങ്ങും ഉപേക്ഷിച്ചു കൊണ്ടിരിക്കൂകയാണ്.ജൈവ-പ്രകൃതി-പരമ്പാരാഗത കൃഷിയിലേക്ക് പരിവർത്തിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തണം.കൃഷി ഇൻഷ്യൂറൻസും താങ്ങുവിലയും മറ്റു പ്രോത്സാഹനവും നൽകകയും വേണം.നെൽകൃഷി ഭഷ്യ സുരക്ഷയുടെ ഭാഗം മാത്രമല്ല,ജംസുരക്ഷയുടെയു ജൈവ വൈവിധ്യ സംരക്ഷണത്തിൻ്റെയും കൂടി ഭാഗമാണെന്ന് കണ്ടറിഞ്ഞ് പരിഗണന നൽകുകയും കൃഷി പുനരുജ്ജിവന മിഷനു രൂപം നൽകകയും വേണം.
വയനാട്പ്രകൃതി സംരക്ഷണ സമിതിയും സഹ്യാദ്റി എൺവയർമെൻ്റ് സമ്മിറ്റും ചേർന്ന് സംഘടിപ്പിച്ച റൗണ്ട് ടെബിൾ ചർച്ചക്ക് തോമസ്സ് അമ്പലവയൽ സ്വാഗതം പറഞ്ഞു.സൂപ്പി പളളിയാൽ,ജോസ് പാറ്റാനി,സാം പി.മാത്യു,രാജേഷ കൃഷ്ണൻ,കെ.കെ.സുരേന്ദ്രൻ,വിജയൻ, സി.ഐ.ഗോപാലകൃഷ്ണൻ,ബഷീർ ആനന്ദ് ജോൺ,വർഗ്ഗീസ് വട്ടേക്കാട്ടിൽ,എൻ.ബാദുഷ , എം.ഗംഗാധരൻ,ബാബുരാജ് ഉറവ്,ധന്യ ഉറവ് സണ്ണി പടിഞ്ഞാറത്തറ,റഹിം റിപ്പൺ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
