പള്ളിക്കുന്ന് പെരുന്നാൾ: കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു

പള്ളിക്കുന്ന് പെരുന്നാൾ: കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു

പള്ളിക്കുന്ന് : തത്സമയം പാചകം ചെയ്ത കലർപ്പില്ലാത്ത രുചിയേറിയ ഭക്ഷണം കഴിക്കാനും കുടുംബശ്രീ യൂണിറ്റുകൾ നിർമിച്ച വിവിധ ഉത്പന്നങ്ങൾ വാങ്ങാനും അവസരമൊരുക്കി കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്പളക്കാട് പള്ളിക്കുന്ന് ലൂർദ് മാതാ പള്ളിപ്പെരുന്നാൽ പരിസരത്ത് ആരംഭിച്ച ഭക്ഷ്യമേള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി. നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ ആനന്ദ് ആർ മുഖ്യാതിഥിയായി. ഭക്ഷ്യമേള ഈ മാസം 18 വരെ സജീവമായിരിക്കും. സംസ്ഥാന തലത്തിൽ കുടുംബശ്രീ മിഷനും നബാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യ മേള മാർച്ച് 3 വരെ മുഴുവൻ ജില്ലകളിലും വിവിധ തിയതികളിലായി പ്രവർത്തിക്കും. വയനാട് കുടുംബശ്രീ മിഷൻ ജില്ലയിലെ 30 കാറ്ററിംഗ് യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 8 കാറ്ററിംഗ് യൂണിറ്റുകൾക്കും 2 പ്രൊഡക്റ്റ് യൂണിറ്റുകൾക്കുമാണ് കഫേ കുടുംബശ്രീയുടെ ഭാഗമാവാൻ അവരസരം ഒരുക്കിയിരിക്കുന്നത്. കപ്പ കൊണ്ടുള്ള വിവിധ നാടൻ വിഭവങ്ങൾക്കൊപ്പം ചൈനീസ് സ്പെഷ്യൽ, മലബാർ സ്പെഷ്യൽ,മൊജിറ്റോസ്,വിവിധതരം പായസങ്ങൾ എന്നിവ ഭക്ഷ്യമേളയുടെ പ്രധാന ആകർഷണമാണ്. ഉദ്ഘാടന ചടങ്ങിൽ പള്ളിക്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി സാജോ, പനമരം സി ഡി എസ് വൈസ് ചെയർപേഴ്സൺ ജാനകി പി എ, ജില്ലാ പ്രോഗ്രാം മാനേജർ മാരായ ഹുദൈഫ് പി അർഷക് സുൽത്താൻ ശ്രുതി രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *