കുഞ്ഞോം : ഗോ ഗ്രീൻ-ബ്രീത്ത് ക്ലീൻ എന്ന പ്രമേയത്തിൽ കുഞ്ഞോം ഗവ:ഹയർ സെക്കണ്ടറി സ്‌കൂൾ നടത്തുന്ന പരിസ്ഥിതി ദിന ക്യാമ്പയിൻ ഉദ്‌ഘാടനം നിർവഹിച്ചു.
സന്ദേശ ക്ലാസുകൾ,തൈ നടീൽ,ക്ലാസ് റൂം ഗാർഡനിംഗ്,ഷോർട് ഫിലിം മേക്കിങ്,ക്വിസ് പ്രോഗ്രാം,പരിസര ശുചീകരണം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.ഉദ്‌ഘാടന ദിവസം ശുചിത്വ മിഷനിൽ നിന്നും ശ്രീ ഹർഷൻ ക്ലാസ്സിന് നേതൃത്വം നൽകി.വാർഡ് മെമ്പർമാരായ അരവിന്ദാക്ഷൻ,പ്രീത, പി.ടി.എ പ്രസിഡന്റ് ബഷീർ ടി.കെ,പ്രിൻസിപ്പൽ ഡോ:ബിജുമോൻ ,ഹബീബ് തുടങ്ങിയവർ സംസാരിച്ചു.
