നീലഗിരി കോളേജിന് ഗ്രീൻ ചാമ്പ്യൻ അവാർഡ്

നീലഗിരി കോളേജിന് ഗ്രീൻ ചാമ്പ്യൻ അവാർഡ്

താളൂർ : കേരള- തമിഴ്നാട് അതിർത്തി ഗ്രാമമായ താളൂരിൽ പ്രവർത്തിക്കുന്ന നീലഗിരി കോളേജിന് തമിഴ്നാട് സർക്കാരിന്റെ ഗ്രീൻ ചാമ്പ്യൻഷിപ്പ് അവാർഡ്.നീലഗിരി കോളേജ് ക്യാമ്പസിൽ നടത്തിയ വിജയകരമായ ഹരിതവത്കരണ പദ്ധതികൾ പരിഗണിച്ചാണ് തമിഴ്നാട് സർക്കാർ ഈ അവാർഡിന് കോളേജിനെ തെരഞ്ഞെടുത്തത്.7 ഏക്കറയോളം വയലിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി ജൈവ നെൽകൃഷി നടന്നുവരുന്നു.കൂടാതെ പച്ചക്കറി കൃഷി,പൂ കൃഷി,വിവിധയിനം ഫല വർഗങ്ങൾ തുടങ്ങി നിരവധി പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കി വരുന്നു.വിദ്യാർത്ഥികളും അധ്യാപകരും പ്രദേശവാസികളും ആവേശപൂർവം പങ്കു ചേരുന്ന ഗ്രീൻ പോസിറ്റീവ് മിഷൻ കാണുന്നതിനും മാതൃകയാക്കുന്നതിനും നിരവധി സ്ഥാപനങ്ങളും സന്ദർശകരും സ്ഥാപനത്തിൽ എത്താറുണ്ട്.

ഒരു വർഷം പതിനായിരം ടൺ അരി ഉൾപ്പെടെ വിവിധ വിഭവങ്ങൾ ഉത്പാദിപ്പിക്കുന്നു.കോളേജ് കാന്റീനിലും ഹോസ്റ്റലുകളിലും പരമാവധി ഉപയോഗിക്കുന്നത് ക്യാമ്പസിൽ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളാണ്.ഇതിനുപുറമെ കോളേജ് നടത്തുന്ന പരിസ്ഥിതി കാർഷിക പഠന ബോധവൽക്കരണ പദ്ധതികളും ഏറെ ശ്രദ്ധേയമാണ്.പ്രസ്തുത ഘടകങ്ങൾ പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന തമിഴ്നാട് സർക്കാരിൻറെ ഗ്രീൻ ചാമ്പ്യൻ അവാർഡിനു കോളേജിനെ തെരഞ്ഞെടുത്തത്.

യു.ജി.സി യുടെ ഗുണനിലവാര നിർണയത്തിൽ എ ഡബിൾ പ്ലസ് ഗ്രേഡും,കേന്ദ്ര ഗവൺമെന്റിന്റെ നിർഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച കോളേജ് പട്ടികയിൽ 200-300 പദവിയിലുമെത്തിയ നീലഗിരി കോളേജ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടോണോമസ് കോളേജ് കൂടിയാണ്.ഭാരതിയാർ യൂണിവേഴ്സിറ്റിയോട് അഫീലിയേറ്റു ചെയ്ത കോളേജിന് 11 ഡിഗ്രി കോഴ്സുകളും,നാല് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളും ഉണ്ട് 1700 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.ക്യാമ്പസ് മാനേജർ പി.എം.ഉമ്മർ,ക്വാളിറ്റി കോർഡിനേറ്റർ ഡോ.കാർത്തിക്,കോളേജ് കൗൺസിൽ അംഗം ഡോ ദുരൈ എന്നിവർ ചേർന്ന് നീലഗിരി കലക്ടർ ലക്ഷ്മി ഭവ്യ തണ്ണീരൂ വിൽനിന്നും അവാർഡ് ഏറ്റുവാങ്ങി.ഗ്രീൻപോസിറ്റീവ് മിഷൻ വിജയിപ്പിച്ച അധ്യാപകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ.റാഷിദ് ഗസാലി അഭിനന്ദിച്ചു.അവാർഡ് തുക ഒരു മാതൃകാ മെഡിസിൻ ഗാർഡൻ സ്ഥാപിക്കുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *