• admin

  • February 1 , 2020

ന്യൂഡല്‍ഹി :

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാ ഹര്‍ജി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഹര്‍ജി തള്ളിയത്. മറ്റൊരു പ്രതിയായ മുകേഷ് കുമാര്‍ സിങിന്റെ ദയാ ഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. 

കേസിലെ നാല് പ്രതികളുടേയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ മരണ വാറണ്ട് ഉണ്ടായിരുന്നു. എന്നാല്‍ പ്രതികളെ തൂക്കിലേറ്റാനുള്ള വാറണ്ട് ഡല്‍ഹി പാട്യാല കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്യുകയുണ്ടായി. വിനയ് ശര്‍മ്മയുടെ ദയാ ഹര്‍ജി നില്‍നില്‍ക്കുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ദയാഹര്‍ജി രാഷ്ട്രപതി തള്ളിയാല്‍ 14 ദിവസം വരെ ശിക്ഷ നടപ്പിലാക്കാന്‍ പാടില്ലെന്നാണ് ചട്ടം. 

മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറിനും പവന്‍ ഗുപ്തയ്ക്കും ഇനി ദയാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ട്. അതുകൊണ്ട്‌ തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും.

ഒരാളുടെയെങ്കിലും അപേക്ഷ തീര്‍പ്പാവാതെ നില്‍ക്കുന്നുണ്ടെങ്കില്‍ ആരെയും തൂക്കിലേറ്റാനാവില്ലെന്നതാണ് ഡല്‍ഹി ജയില്‍ച്ചട്ടം പറയുന്നത്. ഇതിനോടകം തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയുമടക്കം തള്ളിയ മുകേഷ് സിങിന് ഇനി മറ്റൊരു അവസരമില്ല