• Lisha Mary

  • April 5 , 2020

തിരുവനന്തപുരം : കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അഞ്ചു മുതല്‍ ലോക്ക്ഡൗണ്‍ കാലയളവ് വരെ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടത് 14 ദിവസമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ കാലയളവില്‍ വന്ന ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ 28 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയണം. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണം. കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റിവായ ശേഷവും 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ തുടരണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.