നിത്യോപയോഗ സാധനങ്ങളുടെ വിപണി വില നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുക-കേരള കാറ്റേഴ്സ് അസോസിയേഷൻ

നിത്യോപയോഗ സാധനങ്ങളുടെ വിപണി വില നിയന്ത്രിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുക-കേരള കാറ്റേഴ്സ് അസോസിയേഷൻ

കൽപ്പറ്റ : ആൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (എ.കെ.സി.എ ) വയനാട് ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ എംജി ശ്രീവൽസൺ കൽപ്പറ്റയിൽ ഉദ്ഘാടനം നിർവഹിച്ചു.നിത്യോപയോഗ സാധനങ്ങളുടെ അസാധാരണമായ വിലക്കയറ്റം കാറ്ററിംഗ് മേഖലയിൽ പ്രതിസന്ധി നേരിടുകയാണ്.സംസ്ഥാന വൈസ് പ്രസിഡണ്ട് ജിജിൻ മത്തായി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ജില്ലാ മേഖലാ ഭാരവാഹികളായ സി എൻ ചന്ദ്രൻ ,ഹാജ ഹുസൈൻ,സാജൻ, പൊരുനിക്കൽ,ഷിജിത്ത് കുമാർ സുൽഫി, യേശുദാസ് എന്നിവർ സംസാരിച്ചു.പുതിയ ജില്ലാ ഭാരവാഹികളായി ജില്ലാ പ്രസിഡന്റ് കെ സി ജയൻ,ജനറൽ സെക്രട്ടറി സുജേഷ് ചന്ദ്രൻ, ട്രഷറർ വിജു മന്ന എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *