കൊച്ചി : നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു.രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്‌മോൻ പി.ഡേവിഡ്,ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസിസ്,ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ,ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഓറഞ്ച് റണ്ണേഴ്സ് ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പ്രൊമോ റണ്ണിൽ കേരളത്തിലെ പ്രമുഖ റണ്ണിങ് ക്ലബുകളായ ചേറായി റണ്ണേഴ്സ്,ഫോർട്ട് കൊച്ചി റണ്ണേഴ്സ്,മരട് റണ്ണേഴ്സ്,പനമ്പള്ളി നഗർ റണ്ണേഴ്സ്,ക്യൂൻസ് വേ റണ്ണേഴ്സ്,റോയൽ റണ്ണേഴ്‌സ് ചോറ്റാനിക്കര,സോൾസ് ഓഫ് കൊച്ചിൻ,സ്റ്റേഡിയം റണ്ണേഴ്സ് തുടങ്ങിയവരും പങ്കാളികളായി.
രാജേന്ദ്ര മൈതാനത്തിൽ നിന്ന് ആരംഭിച്ച 10 കിലോമീറ്റർ പ്രൊമോ റൺ ഫോർഷോർ റോഡ്, ദിവാൻസ് റോഡ്,ടി.ഡി.എം ജംഗ്ഷൻ,ഗാന്ധി സർക്കിൾ,സുഭാഷ് പാർക്ക്,ഹൈക്കോടതി ജംഗ്ഷൻ, ക്വീൻസ് വേ വഴി സഞ്ചരിച്ച് തിരികെ രാജേന്ദ്ര മൈതാനത്ത് തന്നെ സമാപിച്ചു.’മൂവ് വിത്ത് പർപ്പസ്’ എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും.അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് https://kochimarathon.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
