• admin

  • October 2 , 2022

കൽപ്പറ്റ : ഒമ്പത് രാത്രിയും പത്തുപകലുകളും. ദേവിയുടെ നവഭാവങ്ങളുടെ ആഘോഷമാണ് നവരാത്രികളിൽ തമിഴ് ബ്രാഹ്മണ അഗ്രഹാരങ്ങളിൽ നവരാത്രി സ്ത്രീകളുടെ ആഘോഷമാണ്. വീടിന്റെ അകത്തളങ്ങ ളിൽ ഒമ്പതുപടികളിൽ നിറയുന്ന ബൊമ്മക്കൊലും ഓരോ ദിവസവും ഓരോ നിറമണിയണം, മധുരവും നിവേദ്യമൊരുക്കണം, പൂജ ചെയ്യണം. ദേവീചൈതന്യം നിറയും പെണ്ണുങ്ങളുള്ളിടത്തെല്ലാം.   സ്ത്രീശക്തിയുടെ ആഘോഷമാണ് നവരാത്രിക്കാലം . ദിവസേന നിവേദ്യമൊരുക്കി   പൂജയുമുണ്ട്. വയനാട്ടിലെ തമിഴ് ബ്രാ ഹ്മണസമൂഹത്തിന്റെ നവരാത്രി ആഘോഷങ്ങൾ പ്രത്യേകത നിറഞ്ഞതാണ്.   വീട്ടിലും അമ്പലത്തിലുമായാണ് ആഘോഷമെല്ലാം, കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് ആഘോഷ ങ്ങൾക്കെല്ലാം മുമ്പിലുണ്ടാവുക. പ്ര ധാനം ബൊമ്മക്കൊലുതന്നെ. ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത് ഇങ്ങനെയാണ് എത്രപടികളെന്ന് നിശ്ചയിക്കുക. പടിയൊരുക്കി വർണാഭമായ പട്ടു വിരിച്ചാൽ പിന്നെ ബൊമ്മകൾ ക്കാം. ആദ്യം സരസ്വതീദേവിയെയാ ന് വെക്കുക. പിന്നെ ലക്ഷ്മീദേവി, പിന്നെ കൈവശമുള്ള പാവകൾ ഒന്നൊന്നായി അടുക്കും. അഷ്ടല ക്ഷികളും ദശാവതാരവുമെല്ലാം നിർ ബന്ധമാണ്. ഓരോ പടിയിലും ഇരു വശത്തും കടുംനിറങ്ങളുള്ള പാവ കൾ. ഇതിനു മരപ്പാച്ചി എന്നുപറ യും. പടിക്കു താഴെയും ഔചിത്യമ നുസരിച്ച് പാവകളെ വെക്കാം. കൃഷ്ണ ന്റെ രാസലീലയും മറ്റു കഥാസന്ദർ ഭങ്ങളുമെല്ലാം ഇത്തരത്തിൽ പാവയൊരുക്കും. കേരളത്തിലുള്ളവർ ശബരിമലയ്ക്ക് കെട്ടുനിറയ്ക്കുന്ന സന്ദർ ഭവം ബൊമ്മക്കൊലുവിൽ വെക്കും. ഒപ്പം ദീപാലങ്കാരങ്ങളും പൂക്കളും, വി ളക്കുകൊളുത്തി എല്ലാദിവസവും പ ജയുണ്ടാകും.   പൂജയ്ക്കുമുണ്ട് ചിട്ടവട്ടങ്ങൾ. ചു ണ്ടേൽ എന്നുവിളിക്കുന്ന ധാന്യ ങ്ങൾകൊണ്ടുള്ള നിവേദ്യമാണ് പ്ര ധാനം. അതു മധുരമിട്ടോ, എരിവോ ടെ ഉപ്പേരിപോലെയോ ഉണ്ടാക്കാം. പായസവും ഉണ്ടാക്കും. അവസാന മൂന്നുദിവസങ്ങളിൽ സരസ്വതീപൂജ വടയും പായസവും നിവേദ്യമായി ഒരുക്കുന്നത് നിർബന്ധമാണ്. പുസ്ത കവും വാഹന, ആയുധ പൂജകളും നടക്കും. വിജയദശമിക്ക് പാൽപ്പായ സമൊരുക്കി വിളമ്പണം.   കല്പറ്റ അയ്യപ്പക്ഷേത്രത്തിൽ തമിഴ് ബ്രാഹ്മണാ വനിതാംഗങ്ങൾ ചേർന്ന് ബൊമ്മക്കൊലു ഒരുക്കിയ തും ഇതേക്രമത്തിലാണ്. ക്ഷേത്രത്തി ലെ കൂട്ടായ്മകൾക്കുപുറമേ ബന്ധു വീടുകളിലും വൈകുന്നേരങ്ങളിൽ   സന്ദർശനം നടത്തും. വീട്ടിലെത്തു ന സ്ത്രീകളെ തേങ്ങയും വെറ്റിലയും പാക്കും കുങ്കുമവും മഞ്ഞളും നൽകി സ്വീകരിക്കണമെന്നതും ഇവർക്ക നിർബന്ധമാണ്. വിജയദശമി ദിവ സത്തോടെ ബൊമ്മക്കൊലു എടു ക്കും. അവസാനദിവസം ദേവിക്ക വിശ്രമം വേണമെന്നാണ് സങ്കല്പം. പാവകളെ കിടത്തിയാണ് വെക്കുക. പിന്നെ അടുത്ത നവരാത്രിക്കാലംവ പാവകൾ പെട്ടികളിലേക്ക് മാറ്റും .   വീടുകളിൽ ബൊമ്മക്കൊലു വെ ക്കാൻ സാധിക്കാത്തവർ ക്ഷേത്രങ്ങ ളിൽ ഒത്തുകൂടും. ഓരോ ദിവസവും ഓരോ നിറമുള്ള വസ്ത്രമണിയണമെ ന്നുണ്ട്. ആദ്യദിവസം വെള്ളം പിന്നെ ചുവപ്പ്, നീല അങ്ങനെ. അതിനനു സരിച്ച് വസ്ത്രമണിഞ്ഞാണ് എല്ലാവരും ക്ഷേത്രങ്ങളിലെത്തുക. പ്രാർഥനയും കീർത്തനാലാപനവുമായി ഒത്തു കൂടി ഭംഗിയുണ്ട്. നവ രാത്രിനാളുകൾക്കെന്ന് ഈ സ്ത്രീകൾ പറയുന്നു.