• admin

  • January 25 , 2022

തിരുവനന്തപുരം : ‘യാത്രകൾ ആദ്യം നിങ്ങളിൽ മൗനം നിറയ്ക്കും, പക്ഷെ പിന്നീട് അത് നിങ്ങളെ കഥകൾകൊണ്ട് മൂടും’ എന്ന് പറഞ്ഞത് ലോക സഞ്ചാരിയായ ഇബ്ൻ ബതൂതത്തയാണ്. മനുഷ്യൻ്റെ എല്ലാ ചോദനകളെയും സജീവമായി നിലനിർത്തുന്നതിൽ യാത്രകൾക്ക് വലിയ പങ്കുണ്ട് എന്നാണ് ബത്തൂത്തയുടെ ഈ വരികളിൽനിന്നു മനസിലാക്കേണ്ടത്. നമ്മുടെ ഉള്ളിൽ ഉറങ്ങുന്ന വാക്കുകളെ, ചിത്രങ്ങളെ, ഊർജത്തെ യാത്രകൾ ഉണർത്തും. നമ്മുടെ സ്വന്തം നാടിനും നഗരത്തിനും അപ്പുറത്തേക്ക് നിരന്തരം യാത്രകൾ ചെയ്യുമ്പോഴാണ് നാം കാണാത്ത ആളുകളെ കാണുന്നത്, കാണാത്ത സ്ഥലങ്ങൾ കാണുന്നത്, കഴിക്കാത്ത ഭക്ഷണങ്ങളുടെ രുചി അറിയുന്നത്, അറിയാത്ത ജീവിതങ്ങൾ തൊട്ടറിയുന്നത്. എല്ലാത്തിനുമപ്പുറം നമ്മൾ അതുവരെ കഴിഞ്ഞ ലോകം എത്ര ചെറുതായിരുന്നു എന്ന് തിരിച്ചറിയുന്നത്. ഈ തിരിച്ചറിവിൽനിന്നാവണം മനുഷ്യൻ നൂറ്റാണ്ടുകൾക്കുമുൻപേ മറുനാടുകൾ അന്വേഷിച്ചു യാത്ര തുടങ്ങിയത്.     ഇന്ന് ദേശീയ വിനോദ സഞ്ചാര ദിനമാണല്ലോ. ഇപ്പോൾ നമ്മൾ സഞ്ചരിക്കുന്നത് വിനോദത്തിനു വേണ്ടി മാത്രമായല്ല. ചെല്ലുന്ന നാടിsâ ചരിത്രവും സംസ്കാരവും ഭക്ഷണ വൈവിധ്യം അറിയലും എല്ലാം ഉൾപ്പെടുന്നതാണ് അത്, സ്വന്തം രാജ്യത്തായാലും വിദേശത്തായാലും. നമ്മുടെ നാട് കാണാൻ വരുന്ന വിദേശ, ആഭ്യന്തര സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിക്കുകയും അതെ സമയം അവിസ്മരണീയമായ ആതിഥ്യം അരുളുകയും ആണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. മാത്രമല്ല, വിനോദ സഞ്ചാരവും അതിsâ സാധ്യതകളും വളരുമ്പോൾ നമ്മുടെ നാടിനും നാട്ടുകാർക്കും പ്രത്യക്ഷമായും പരോക്ഷമായും അതിsâ ഗുണ ഫലങ്ങൾ ലഭിക്കണമെന്നും സർക്കാരിന് നിർബന്ധമുണ്ട്. ആ ലക്ഷ്യത്തിൽ ഊന്നിയുള്ള പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്നതും ആക്കാൻ ഇരിക്കുന്നതും. മഹാമാരിയുടെ മൂന്നാം വരവ് സൃഷ്‌ടിച്ച അനിവാര്യമായ നിയന്ത്രങ്ങൾക്ക് നടുവിലാണ് നാം ഇതെല്ലം പറയുന്നത്. പക്ഷെ ഏത് തരംഗത്തെയും നേരിടാനുള്ള സജ്ജീകരണങ്ങൾ എല്ലാ മേഖലയിലും സർക്കാർ ഒരുക്കിയിട്ടുണ്ട്. വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ എന്ന ആശയം സർക്കാർ നേരത്തെതന്നെ യാഥാർഥ്യമാക്കിയിരുന്നു. ആദ്യ ഘട്ടത്തിൽത്തന്നെ സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ആശയം മുന്നോട്ടു വെച്ചു. ആരോഗ്യ വകുപ്പി‍sâ സഹായത്തോടെ ടൂറിസം കേന്ദ്രങ്ങൾ നൂറു ശതമാനം വാക്സിനേറ്റഡ് ആക്കാൻ മുൻകൈ എടുത്തു. വയനാട്ടിലെ വൈത്തിരിയിലാണ് ഇത് തുടങ്ങിയത്. വയനാട് ജില്ലതന്നെ നൂറു ശതമാനം ആദ്യ ഡോസ് വാക്സിനെടുത്ത ജില്ലയാവുകയും അത് ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.   ബയോബബിൾ സംവിധാനത്തിലൂടെ ടൂറിസം മേഖല സുരക്ഷിതമാണെന്ന സന്ദേശം നൽകാൻ കഴിഞ്ഞു. കാരവൻ ടൂറിസം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്, മലബാർ ലിറ്റററി സർക്യൂട്, അഗ്രി ടൂറിസം നെറ്റ്‌വർക്ക് ഇൻ കാർ ഡൈനിങ് തുടങ്ങിയവ വിനോദ സഞ്ചാര മേഖലയിൽ ഈ സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച നൂതന പദ്ധതികൾ ആണ്. വിനോദ സഞ്ചാരം എന്നത് ജനങ്ങളുടെ ജീവതവുമായി ബന്ധപ്പെട്ടതാണ്. പൂർണ്ണ അർത്ഥത്തിൽ ജനങ്ങൾ ടൂറിസവുമായി ബന്ധപ്പെടണം. ജനങ്ങൾക്ക് ടൂറിസത്തോടും ടൂറിസത്തിന് ജനങ്ങളോടും ഉത്തരവാദിത്തം ഉണ്ട്. പരസ്പര പൂരകമായ ആ പ്രക്രിയയിലേക്ക് കേരള ടൂറിസത്തെ എത്തിക്കുക എന്നതാണ് സർക്കാരിsâ കടമ. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ടൂറിസം വകുപ്പ് അക്കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു, ഹൗസ് ബോട്ടിനു ശേഷം കേരള ടൂറിസം പുറത്തിറക്കിയ പുതിയ ഉൽപ്പന്നമായ കാരവാൻ ടൂറിസത്തിൽ അത് പ്രതിഫലിക്കുന്നുണ്ട്. അൺ എക്സ്പ്ലോഡഡ് ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്ര സാധ്യമാക്കുന്ന കാരവാനുകൾ പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ തുറന്നിടുകയാണ് ചെയ്യുന്നത്. പ്രാദേശിക തൊഴിൽ സാധ്യത ഇത് വർധിപ്പിക്കും. സഞ്ചാരികൾക്ക് പ്രാദേശികമായി ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കാം. പ്രാദേശിക കലാരൂപങ്ങളെ പരിചയപ്പെടുത്താം, സുരക്ഷ ഒരുക്കാൻ പ്രത്യേക പരിശീലനം നൽകി യുവജനങ്ങളെ സജ്ജമാക്കാം, അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹമായി ടൂറിസം വളരും. തിരിച്ചും. ആഭ്യന്തര വിനോദ സഞ്ചാരം ശക്തിപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഓരോ പ്രദേശത്തും ഒന്നിൽ കുറയാത്ത വിനോദ സഞ്ചാര കേന്ദ്രം വികസിപ്പിക്കുക എന്നത് പ്രധാന ഉദ്ദേശമാണ്. ഈ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്ന നടപടികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് 2022 ൽ തുടക്കം കുറിക്കും.     കാർഷിക സംസ്കൃതിയെ അനുഭവിച്ചറിയാൻ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്ന അഗ്രിടൂറിസം ശൃംഖലയും അത്തരമൊരു ഇടപെടലാണ്. ഫാം ടൂറിസം, വീട്ടുവളപ്പിലെ കൃഷികൾ, മാതൃകാ കർഷകരുടെ കൃഷിയിടങ്ങൾ എന്നിവയെല്ലാം അതിൻ്റെ ഭാഗമാകുകയാണ്. ഇവിടെ കർഷകരുടെ വിപണിയിലേക്കുള്ള വഴിയായി കൂടി ടൂറിസം മാറും. പഴയ കാല കൃഷി രീതികൾ മുതൽ ആധുനിക സമ്പ്രദായങ്ങൾ വരെ അനുഭവിച്ചറിയാൻ പുതുതലമുറക്ക് അവസരമുണ്ടാകുന്നതാകും ഇത്തരം സംരംഭങ്ങൾ സഞ്ചാരികളുടെ അഭിരുചിക്കനുസരിച്ച് നീങ്ങുക മാത്രമല്ല ടൂറിസം. നമ്മുടെ സവിശേഷതകളിലേക്ക് സഞ്ചാരികളിലേക്ക് ആകർഷിക്കുക കൂടി ടൂറിസത്തിsâ ലക്ഷ്യമാണ്. നമ്മുടെ പ്രത്യേകതകൾ സഞ്ചാരികൾക്കു കൂടി അനുഭവവേദ്യമാക്കണം. അതിനുതകുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. അത്തരമൊരു ചുവടുവെപ്പാണ് സ്ട്രീറ്റ് പദ്ധതി. നമ്മുടെ ഭക്ഷണവും കലയും സംസ്ക്കാരവും എല്ലാം സഞ്ചാരികളുടെ ഹൃദയം തൊടണം. അതിനുള്ള അവസരമൊരുക്കുകയാണ് ടൂറിസം വകുപ്പിൻ്റെ ലക്ഷ്യം.   കേരളത്തെ ആകെ ടൂറിസം ഡെസ്റ്റിനേഷനാക്കി ലോകടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള ചുവടുവെപ്പാണ് നടത്തുന്നത്. എല്ലാ മേഖലയിലും വികസനം സാധ്യമാക്കാനാണ് ശ്രമം. ജനങ്ങളെ യോജിപ്പിച്ച് നല്ല ടൂറിസം സംസ്ക്കാരം വളർത്തിയെടുക്കാനാകും. ഇത്തരത്തിൽ സമൂഹത്തിൻ്റെ സർവതല സ്പർശിയായ, ഓരോ മനുഷ്യനെയും കണക്കിലെടുത്തുകൊണ്ടുള്ള, സഞ്ചാരികൾക്കും നാട്ടുകാർക്കും പരസ്പരം സഹായമാവുന്ന തലത്തിലുള്ള പദ്ധതികൾക്കാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. നമുക്കൊരുമിച്ചു നമ്മുടെ നാടിനെക്കുറിച്ച ലോകത്തോട് അഭിമാനത്തോടെ പറയാൻ കഴിയണം.