ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി പ്രകടനവും പൊതുസമ്മേളനവും നടത്തി

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് വേണ്ടി പ്രകടനവും പൊതുസമ്മേളനവും നടത്തി

സുൽത്താൻ ബത്തേരി : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകടനവും പൊതുയോഗവും നടത്തിയത്.

പോതുയോഗം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായ ശ്രീ ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു,UDTF നിയോജകമണ്ഡലം ചെയർമാൻ സി എ ഗോപി അധ്യക്ഷത വഹിച്ചു.STU ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുള്ള മാടക്കര മുഖ്യപ്രഭാഷണം നടത്തി,ഇബ്രാഹിം തൈത്തൊടി,മായാ പ്രദീപ്,ജിജി അലക്സ്, മൊയ്തീൻ വി പി,അസീസ് മാടാല,അഷറഫ് പുളിക്കൽ,ഫൗസി യൂസഫ്,സുലൈമാൻ UTUC, അഷറഫ് വേങ്ങൂർ,സുരേഷ് ബാബു,കാസിം ഹാജി,ഹാരിസ് പി.റോയ് കൊട്ടക്കുന്ന്,മൊയ്തീൻകുട്ടി മീനങ്ങാടി,എംടി വിൽസൺ,എം ടി റിയാസ്,സുനിൽ വി ആർ, പ്രകാശൻ കെഎസ്ആർടിസി,അന്ത്രു ബീനാച്ചി,, സാബു വാട്ടർ അതോറിറ്റി,ബീരാൻ,റിയാസ് എരുമാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *