മാനന്തവാടി : കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻ്റ് (KSCSTE) ൻ്റെയും,നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ ( NCSTC ) ൻ്റെയും,ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( DST ) യുടേയും സഹകരണത്തോടെ ദേശീയ ഗണിതശാസ്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 2024 ഡിസംബർ പന്ത്രണ്ടാം തിയ്യതി വ്യാഴാഴ്ച്ച നടത്തപ്പെടുന്നു. KSCSTE സീനിയർ സയൻ്റിസ്റ്റ് ഡോ. ശാരിക എ. ആർ ഉദ്ഘാടനം ചെയ്യുന്ന പ്രോഗ്രാമിൽ ജില്ലയിലെ വിവിധ കോളജുകളിൽ നിന്നുള്ള ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. മത്സരവിജയികൾ ഡിസംബർ അവസാനവാരം KCSTE സംഘടിപ്പിക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.