തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു

തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച സ്കൂൾ ഗേറ്റ്, ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു

കാവുംമന്ദം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു.വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോഡിനേറ്റർ പിസി മജീദ് മുഖ്യാതിഥിയായി.സ്കൂൾ കോമ്പൗണ്ടിൽ സാമൂഹ്യവിരുദ്ധ ശല്യം ഇല്ലായ്മ ചെയ്യുന്നതിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഏറെ ഉപകാരപ്രദമാണ് നിലവിൽ നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്,ഷിബു വിജി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ,അസിസ്റ്റൻറ് സെക്രട്ടറി സി കെ റസാക്ക്,പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു,എസ് എം സി ചെയർമാൻ വി മുസ്തഫ,പ്രധാനധ്യാപിക ഉഷ കുനിയിൽ,സീനിയർ അസിസ്റ്റൻറ് മറിയം മഹമൂദ്,പി കെ സത്യൻ,കെ വി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ സ്വാഗതവും തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എൻജിനീയർ ബിജു ബി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *