തൊണ്ടനാട് : തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പനമരം തൊണ്ടർ നാട് പഞ്ചായത്തിൽ കൊടിയ അഴിമതി. സി.പി.എം ഭരിയ്ക്കുന്ന പഞ്ചായത്തിൽ ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ചേർന്ന് രണ്ടര കോടി രൂപയുടെ വൻ അഴിമതിയാണ് നടത്തിയിരിയ്ക്കുന്നത്. ഇതിനെതിരെ പഞ്ചായത്ത് യത്ത് ഓഫീസിന് മുന്നിൽ ബി ജെ പിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരം നടന്നു.അഴിമതിക്കാരായ പഞ്ചായത്ത് ത്ത് ഭരണ സമിതി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വയ്ക്കുന്നത് വരെ ബി.ജെ പി സമരം തുടരും എന്ന് സമര പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു.ബി.ജെ.പി തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് ജയരാജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗങ്ങളായ ശിവദാസൻ മാസ്റ്റർ,സജി ശങ്കർ,പനമരം മണ്ഢലം പ്രസിഡന്റ് ജിതിൻ ഭാനു,പഞ്ചായത്ത് ജനറൽ സെകട്ടറി ഭാസ്കരൻ എന്നിവർ സംസാരിച്ചു.
