കല്‍പ്പറ്റ : രാജ്യത്തിന്റെ ഭരണഘടനക്ക് പുല്ലുവില കല്‍പ്പിച്ച്,ബി ജെ പിക്ക് വേണ്ടി തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ചും, കോടിക്കണക്കിന് കള്ളവോട്ടര്‍മാരെ തിരുകികയറ്റി ജയിച്ച മോദി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി.ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍,പി.കെ.ജയലക്ഷ്മി,പി.പി.ആലി,ടി.ജെ.ഐസക്ക്,എന്‍.കെ.വര്‍ഗീസ്,ഒവി.അപ്പച്ചന്‍,എം..ജോസഫ്,അഡ്വ.രാജേഷ് കുമാര്‍,നിസി അഹമ്മദ്,ഒ.ആര്‍.രഘു,കമ്മന മോഹനന്‍,ബിനു തോമസ്,പി.ശോഭന കുമാരി,ചന്ദ്രിക കൃഷ്ണന്‍,സുരേഷ് ബാബു,പോള്‍സണ്‍ കൂവക്കല്‍,ഉമ്മര്‍ കുണ്ടാട്ടില്‍,വര്‍ഗീസ് മുരിയങ്കാവില്‍,ടിന്‍ഡോ ജോസ് തുടങ്ങിയ നിരവധി നേതാക്കള്‍ പ്രകടനത്തില്‍ അണിനിരന്നു.
