• admin

  • January 23 , 2020

മലപ്പുറം : തിരൂര്‍ വെറ്റില ഭൗമസൂചികാ പദവി വിളംബര ശില്‍പ്പശാലയും ജില്ലാ കര്‍ഷക അവാര്‍ഡ് വിതരണവും 25 ന് രാവിലെ 11 മണിക്ക് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ കെ നാരായണന്‍ അറിയിച്ചു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. തിരൂര്‍ വെറ്റിലയുടെ ലോഗോ മന്ത്രി കെ ടി ജലീല്‍ പ്രകാശനംചെയ്യും. ഭൗമസൂചികാ പദവി തിരൂര്‍ വെറ്റിലയുടെ പെരുമയ്ക്ക് മാറ്റുകൂട്ടും. കമ്പോള സാധ്യത വര്‍ധിപ്പിക്കും. കേരള കാര്‍ഷിക സര്‍വകലാശാലാ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെയും കൃഷിവകുപ്പിന്റെയും ശ്രമഫലമായാണ് പദവി ലഭിച്ചത്. തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, കുറ്റിപ്പുറം, വേങ്ങര, മലപ്പുറം ബ്ലോക്കുകളിലായി 270 ഹെക്ടറിലാണ് വെറ്റില കൃഷി. തിരൂര്‍ വെറ്റില ഉല്‍പ്പാദകസംഘമാണ് കൃഷിക്ക് മേല്‍നോട്ടംവഹിക്കുന്നത്.