തിരുവനന്തപുരം പാളയം പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപ നഷ്ടം

തിരുവനന്തപുരം പാളയം പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപ നഷ്ടം

തിരുവനന്തപുരം : പാളയം പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ പുലർച്ചെ നടന്ന കവർച്ചയിൽ ഏകദേശം ഒന്നര ലക്ഷം രൂപ നഷ്ടമായി.പുലർച്ചെയായിരുന്നു സംഭവം.ഓഫീസിനുള്ളിൽ കയറിയ മോഷ്ടാവ് പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.സംഭവസമയത്ത് പമ്പിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കളക്ഷൻ തുകയാണ് ഓഫീസിൽ സൂക്ഷിച്ചിരുന്നതെന്ന് പമ്പ് ഉടമകൾ അറിയിച്ചു.ഒരു വ്യക്തി നടന്നു വന്ന് ജീവനക്കാരന്റെ ശ്രദ്ധ വെട്ടിച്ച് ഓഫീസിനുള്ളിൽ കയറുകയും പണം എടുത്ത് ഓടുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇതേ പമ്പിൽ രണ്ടാം തവണയാണ് മോഷണം നടക്കുന്നത്.സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *