മാനന്തവാടി : തിരുനെല്ലി പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട അംബേദ്‌കാർ ഉന്നതിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആർ എസ് പി തിരുനെല്ലി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.
ഉന്നതിയുമായി ബന്ധിപ്പിക്കുന്ന പാലം പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്, ഇത് മൂലം കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനു ബുദ്ധിമുട്ടുകയാണ്, വീടുകൾ പലതും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്,വകുപ്പ് മന്ത്രിയുടെ നാട്ടിൽ തന്നെയുള്ള ഉന്നതിയിൽ ജനങ്ങൾ അതീവ ദുരിതത്തിൽ കഴിയുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.ആർ എസ് പി ആരോപിച്ചു.പി.വി വേണുഗോപാലന്റെ അധ്യക്ഷത വഹിച്ചു. ഗീതൻ ബാബുരാജ്, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
