തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി

തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി

തരിയോട് : നിർമ്മല ഹൈസ്കൂളിൽ എല്ലാ കുട്ടികൾക്കും ‘സുരക്ഷ’ എന്ന പേരില്‍ അപകടസുരക്ഷാ ഇൻഷുറൻസ് ഏർപ്പെടുത്തി. വയനാട്ടിൽ ആദ്യമായാണ് ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് എർപ്പെടുത്തുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. 930 കുട്ടികൾക്കും ബസ് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.അപകടമരണത്തിനും വാഹനാപകടം, സ്കൂളിൽ നിന്നുള്ള അപകടം എന്നിവയ്ക്ക് ചികിത്സാ സഹായത്തിനും ആണ് ഇൻഷുറൻസ് ലഭിക്കുക.

രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇൻഷുറൻസിന്റെ പ്രാധാന്യത്തേക്കുറിച്ചുള്ള ബോധവൽക്കരണവും ഈ പദ്ധതിയുടെ ഉദ്ദേശ്യമാണ്.വാർഡ് മെമ്പർ സിബിൾ എഡ്വേർഡ് സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി കൽപ്പറ്റ മാനേജർ കെ സി ചന്ദ്രൻ സ്കൂൾ ലീഡർ അലൂഫ് മുഹമ്മദിന് പോളിസി രേഖകൾ കൈമാറി. സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോബി മാനുവൽ, പി ടി എ പ്രസിഡണ്ട് ഡെൻസി ജോൺ, നാസർ ഓണിമേൽ, ഷിജു മാത്യു, ജയ പി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *