• admin

  • January 21 , 2023

കല്‍പ്പറ്റ : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കുന്ന രണ്ടാം ഘട്ട ട്രൈബല്‍ ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൂന്ന് താലൂക്കുകളിലും പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഇ.ആര്‍.ടി (എമര്‍ജിന്‍സി റെസ്പോണ്‍സ് ടീം)അംഗങ്ങള്‍ക്ക് ഹൃദയ ശ്വസന പുനരുജ്ജീവനം (സി.പി.ആര്‍), മുങ്ങല്‍ രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ജനുവരി 16 മുതല്‍ 21 വരെ നടന്ന പരിശീലനത്തില്‍ മാനന്തവാടി താലൂക്കില്‍ 36, ബത്തേരി 46, വൈത്തിരി 42 അംഗങ്ങളും പങ്കെടുത്തു. സി.പി.ആര്‍ പരിശീലനം കല്‍പ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ഡോക്ടറുടെ നേതൃത്വത്തിലും മുങ്ങല്‍ രക്ഷാ പ്രവര്‍ത്തന പരിശീലനം അതത് താലൂക്ക് പരിധിയിലെ ഫയര്‍ സ്റ്റേഷന്‍ ഓഫീറുടെ നേതൃത്വത്തിലുമാണ് നടത്തിയത്.