ട്രസ്റ്റിമാരെ നിയമിച്ചു

ട്രസ്റ്റിമാരെ നിയമിച്ചു

കൽപ്പറ്റ : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടയിൽ ഭഗവതി ക്ഷേത്രം,കീഴേടം ക്ഷേത്രങ്ങളായ തൃക്കൈപ്പറ്റ ശിവക്ഷേത്രം,പുളിയം പറ്റ ക്ഷേത്രം എന്നിവടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിച്ചു.സിആർ.രാധാകൃഷ്ണൻ കോട്ടവയൽ, എൻ.കെ.ഗോപി നടുകുടിയിൽ,കെ.ജി.ധനപാലൻ തൃക്കൈപ്പറ്റ,കെ എ.രാധാകൃഷ്ണൻ കല്ലുപുര എന്നിവരെയാണ് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ പി.ഗിരീഷ്കുമാർ ക്ഷേത്രം ട്രസ്റ്റിമാരായി നിയമിച്ചത്.തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫിസർ കെ.ജിതേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ആർ രാധാകൃഷ്ണനെ ട്രസ്റ്റി ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു.എൻ.കെ ഗോപി ചെയർമാൻ്റെ പേര് നിർദേശിക്കുകയും കെ ജി ധനപാലൻ പിൻതാങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *