കൽപ്പറ്റ: ടൂറിസം മേഖലയിൽ വയനാട്ടിൽ വൻ മുതൽ മുടക്കിനൊരുങ്ങി യു. ബി.ഡെവലപ്പേഴ്സ്. ബാണാസുര ഡാം പരിസരത്ത് ഒരുങ്ങുന്നത് 150 കോടി രൂപയുടെ ഇൻറർനാഷണൽ ടൂറിസം ടൗൺഷിപ്പ്’. ഉരുൾപൊട്ടൽ ദുരന്തം നേരിട്ട് ബാധിച്ചവർക്ക് വലിയ തോതിൽ തൊഴിലവസരവും സൃഷ്ടിച്ചതായി യു.ബി.ഡെവലപ്പേഴ്സ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഖത്തർ യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ഉൾക്കൊള്ളിച്ചാണ് യു ബി ഡെവലപ്പേഴ്സ് ഇൻറർനാഷണൽ ടൂറിസം ടൗൺഷിപ്പ് പദ്ധതി ആരംഭിക്കുന്നത് പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതിയിൽ പൂർണ്ണമായും ആധുനികവും ശാസ്ത്രീയവുമായ ആശയങ്ങളും സാങ്കേതികവിദ്യയും അവലംബിച്ചാണ് നടപ്പാക്കുന്നത്. അന്തർദേശീയ കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിങ്, കോർപ്പറേറ്റ് ഇവന്റുകൾ തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കുന്ന ലോകോത്തര നിലവാരമുള്ള ടൗൺഷിപ്പ് ആണ് 150 കോടി രൂപ ചിലവിൽ ബാണാസുരയിൽ ഒരുങ്ങുന്നത്. 100 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നതും 200 ഓളം പേർക്ക് പരോക്ഷമായി ജോലി ലഭിക്കുന്നതുമായ പദ്ധതിയാണിത്. വൈദഗദ്ധ്യവും യോഗ്യതയും അനുസരിച്ച് തൊഴിൽ ലഭ്യമാക്കും. ആവശ്യമുള്ളവർക്ക് പരിശീലനവും നൽകി ജോലിക്ക് പ്രാപ്തരാക്കുമെന്ന് യു ബി ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ ഉബൈസ് സിദ്ദീഖ് പറഞ്ഞു യു ബി ഡെവലപ്പേഴ്സിന്റെ കേരളത്തിലെ പ്രഥമ പ്രോജക്ട് കൂടിയാണ് ബാണാസുര യിലേത്. യു.എ.ഇയിൽ നിന്നുള്ള അലി ഹസൻ സുലൈമാൻ അൽ ശെഹനി, അബ്ദുല്ല മുഹമ്മദ് അലി അൽ ദങ്കി, റാഷിദ് സഈദ് അബാദ് അൽ ശെഹനി, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.