ടി സിദ്ദിഖിന്റെ പഞ്ചായത്ത്തല പര്യടനപരിപാടികള്‍ക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും

കല്‍പ്പറ്റ : നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ദിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടിക്ക് നാളെ (മാര്‍ച്ച് 27) തുടക്കമാവും. നാളെ മേപ്പാടി,മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തുക രാവിലെ എട്ടുമണിക്ക് മേപ്പാടി പഞ്ചായത്തിലെ ആനപ്പാറയില്‍ പര്യടനപരിപാടി ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക് ഉദ്ഘാടനം ചെയ്യും.എട്ടരക്ക് ഓടത്തോട്, ഒമ്പത് മണിക്ക് കുന്നമ്പറ്റ,9.20ന് കോട്ടനാട്,9.40ന് കാപ്പംകൊല്ലി, 10ന് കോട്ടവയല്‍,10.20ന് മാനിവയല്‍,10.40 ചെമ്പോത്തറ,11 മണിക്ക് കുന്നമംഗലംവയല്‍,11.30ന് എരുമക്കൊല്ലി, 12ന് ചൂരല്‍മല,12.30ന് ഏലവയല്‍,ഒരു മണിക്ക് കള്ളാടി,1.30ന് താഞ്ഞിലോട്,രണ്ടിന് നെല്ലിമുണ്ട എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തും. തുടര്‍ന്ന് മൂന്ന് മണിയോടെ മൂപ്പൈനാട് പഞ്ചായത്തിലെ താഴെ അരപ്പറ്റയില്‍ നിന്നും ആരംഭിക്കുന്ന സ്ഥാനാര്‍ഥിയുടെ പര്യടനം 3.20ന് തിനപുരം,3.40ന് റിപ്പണ്‍ പുതുക്കാട്,നാലിന് നെടുങ്കരണ,4.30ന് ആപ്പാളം,അഞ്ചിന് കടച്ചിക്കുന്ന്,5.30ന് വട്ടത്തുവയല്‍, 6ന് ചെല്ലങ്കോട് എന്നിവടങ്ങളില്‍ പര്യടനം നടത്തിയ ശേഷം ഏഴ് മണിക്ക് വടുവഞ്ചാലില്‍ സമാപിക്കും. സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്യും.ഏപ്രില്‍ ആറുവരെയാണ് പഞ്ചായത്തുതല പര്യടനപരിപാടികള്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *