• admin

  • January 24 , 2020

ന്യൂഡല്‍ഹി : ജെഎന്‍യുവില്‍ ഫീസ് ഘടന വര്‍ധിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തിന് തിരിച്ചടി. പഴയ ഫീസ് ഘടനയില്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. സര്‍വകലാശാലയോട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുടെയും സെന്ററുകളുടെയും ജനറല്‍ ബോഡി മീറ്റിംഗിലാണ് പുതുക്കിയ ഫീസ് വര്‍ധനവിനെതിരെ കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചത്. രജിസ്ട്രേഷന്‍ തീയതി പിഴയില്ലാതെ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടണം. സംവരണമടക്കമുള്ള ആനുകൂല്യങ്ങള്‍ പഴയ ഹോസ്റ്റല്‍ മാനുവല്‍ പ്രകാരമായിരിക്കണം. പ്രശ്നപരിഹാരത്തിനായി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്നും കോടതി സര്‍വകലാശാലയോടാവശ്യപ്പെട്ടു.