കൽപ്പറ്റ : ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ മേഖലകളിൽ നടപ്പാക്കിയ പദ്ധതികൾക്ക് നീതി ആയോഗിന്റെ അംഗീകാരം.രാജ്യത്തെ ആസ്പിരേഷണൽ ജില്ലകൾക്കും ബ്ലോക്കുകൾക്കുമായി നീതി ആയോഗ് പ്രഖ്യാപിച്ച നീതി ഫോര്‍ സ്റ്റേറ്റ്സ് യൂസ് കേസ് ചലഞ്ചിൽ നാല് പുരസ്കാരങ്ങളാണ് ജില്ല സ്വന്തമാക്കിയതെന്ന് കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കിയ സുരക്ഷ ക്യാമ്പയിന് ദേശീയതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്കിൽ നടപ്പാക്കിയ മൂന്ന് പദ്ധതികളും നീതി ആയോഗിന്റെ പുരസ്കാരങ്ങൾക്ക് അര്‍ഹമായി.
അര്‍ഹരായ എല്ലാവരെയും സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം സുരക്ഷാ ക്യാമ്പയിൻ നടപ്പാക്കിയത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടത്തിയ പ്രവര്‍ത്തനത്തെ സാമ്പത്തിക ഉൾചേരലും നൈപുണി വികസനവും ഉൾപ്പെട്ട വിഭാഗത്തിലാണ് നീതി ആയോഗ് പുരസ്കാരാത്തിന് തെരഞ്ഞെടുത്തത്.വെല്ലുവിളികൾ അതിജീവിച്ച് സാധ്യമാക്കിയ മാതൃകാപരമായ നേട്ടത്തിന് ജില്ലയ്ക്ക് രണ്ട് ലക്ഷം രൂപ അവാര്‍ഡ് തുകയായി ലഭിക്കും.
ആസ്പിരേഷണൽ ബ്ലോക്കുകളിലെ മികച്ച പ്രവര്‍ത്തനങ്ങൾക്ക് സുൽത്താൻ ബത്തേരി ബ്ലോക്കിന് മൂന്ന് പുരസ്കാരങ്ങളാണ് ലഭിച്ചു. ആരോഗ്യ-പോഷകാഹാര മേഖലയിലെ പ്രവര്‍ത്തനങ്ങൾക്ക് രണ്ട് അവാര്‍ഡും വിദ്യാഭ്യാസ മേഖയിലെ നേട്ടത്തിന് ഒരു അവാര്‍ഡുമാണ് സുൽത്താൻ ബത്തേരിക്ക് ലഭിച്ചത്. ഗോത്ര മേഖലയിലെ സ്ത്രീകൾക്ക് മെച്ചപ്പെട്ട ഗർഭകാല പരിചരണം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികൾ, അര്‍ഹരായവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച പ്രവര്‍ത്തനങ്ങൾ, ആദിവാസി മേഖലകളിലെ സ്കൂളുകളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സ്വീകരിച്ച നടപടികൾക്കാണ് യൂസ് കേസ് അംഗീകാരത്തിന് ജില്ല അര്‍ഹമായത്. മൂന്ന് പുരസ്കാരങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം അവാര്‍ഡ് തുകയായി ലഭിക്കും.
രാജ്യത്തെ ആസ്പിരേഷണൽ ജില്ലകളിലും ബ്ലോക്കുകളിലും നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് മുന്നിലെ വെല്ലുവിളികൾ നേരിട്ട് അവയ്ക്ക പരിഹാരം കണ്ടെത്താനുള്ള മാതൃകാപരമായ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് കഴിഞ്ഞ വര്‍ഷം ഡിസംബറിൽ നീതി ആയോഗ് നീതി ഫോര്‍ സ്റ്റേറ്റ്സ് യൂസ് കേസ് ചലഞ്ച് പ്രഖ്യാപിച്ചത്.ആറ് മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ഇതിനായി മാനദണ്ഡമാക്കിയത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങൾ വിലയിരുത്തി പുരസ്കാരാര്‍ഹരായ ജില്ലകളെയും ബ്ലോക്കുകളെയും ദേശീയതലത്തിൽ തെരഞ്ഞെടുക്കുകയായിരുന്നു.കെ.എസ്.ആര്.ടി.സി ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
മാനന്തവാടി കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്
കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് യാര്‍ഡ് നവീകരിക്കുന്നത്.നിലവില്‍ മഴക്കാലത്ത് ചെളിക്കളമായി മാറുന്ന യാര്‍ഡിൽ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം ഒഴുകാനുള്ള സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് നവീകരിക്കുക.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി നഗരസഭ കൗൺസിലർ അരുൺ കുമാർ, മാനന്തവാടി കെ.എസ്.ആർ.ടി.സി ഡി.ടി.ഒ പി. അനിൽകുമാർ,പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ ദിവ്യ,സംഘടനാ പ്രതിനിധികളായ സുനിൽ കുമാർ,ടി.വി സന്തോഷ് കുമാർ,കെ.ജെ റോയ്,അന്‍വര്‍ സാദിഖ്,എം.പി ജ്ഞാനദാസൻ, മനീഷ് ഭാസ്ക്കർ,കെ.എസ്.ആർ.ടി.സി ജീവനക്കാർ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.
