കൽപ്പറ്റ : ജില്ലയിലെ ആദ്യ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി എം ജെ അഗസ്റ്റിൻ.ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർമാർ ഇല്ലാത്തതും എന്നാൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതുമായ വയനാട്ടിലും ഇടുക്കിയിലും തസ്‌തിക സൃഷ്ടിക്കാൻ രണ്ട് മാസം മുമ്പാണ് മന്ത്രി സഭായോഗം തീരുമാനിച്ചത്. ദുരന്തമുണ്ടാകുമ്പോൾ ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
