• Anekh Krishna

  • May 17 , 2023

കൽപ്പറ്റ : കെ.എസ്.യു- സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ ഉൾപ്പെടെയുള്ള നേതാക്കളെ അകാണരമായി അറസ്റ്റ് ചെയ്തതിൽ കെ.എസ്.യു-വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എസ്.എഫ് - ഐ.യുടെ നടപടിക്ക് കൂട്ടുനിൽക്കുന്ന പോലീസ് നിലപാടിലും, പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചു കെ-എസ്-യു. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് കെ.എസ്.യു. ജില്ലാ പ്രസിഡന്റ്‌ അഡ്വ: ഗൗതം ഗോകുൽദാസ്, ജോബിൻ ആന്റണി, ഋതു കാരാടാൻ, അനന്തപദ്മനാഭൻ, രോഹിത് ശശി, തുടങ്ങിയവർ നേതൃത്വം നൽകി.