ചൂരൽമല-മുണ്ടക്കൈ ദുരന്തം വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി.

ചൂരൽമല-മുണ്ടക്കൈ ദുരന്തം വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി.

മേപ്പാടി : ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഒരുക്കിയ താത്കാലിക ഭവനങ്ങളുടെ താക്കോൽ ദാനം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, മേപ്പാടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ആറാം വാർഡ് മെമ്പർ റംലാ ഹംസ എന്നിവർ സംയുക്തമായി നിർവഹിച്ചു. പി സി ഹരിദാസൻ, പി കെ മുരളീധരൻ, ഡിജിഎമ്മുമാരായ സൂപ്പി കല്ലങ്കോടൻ, ഷാനവാസ് പള്ളിയാൽ, എച്ച് ആർ വിഭാഗം മേധാവി സംഗീത സൂസൻ, എന്നിവർ സംസാരിച്ചു.മേപ്പാടി പോലീസ് സ്റ്റേഷന്റെ എതിർവശത്തായി എല്ലാ ആധുനിക സൗകാര്യങ്ങളോട് കൂടിയ 5 ഫ്ലാറ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *