ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തി യേറുന്നു:ഡോ പി ലക്ഷ്മണൻ

ഗാന്ധിയൻ ദർശനങ്ങൾക്ക് പ്രസക്തി യേറുന്നു:ഡോ പി ലക്ഷ്മണൻ

പനമരം : ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സമ സ്ഥാനങ്ങളിലുമുള്ള രാഷ്ട്രീയ സാമൂഹ്യ സമസ്യ കൾക്കുള്ള പരിഹാരങ്ങൾ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ദർശനങ്ങളിലൂടെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രമുഖ ഗാന്ധിയൻ ഡോക്ടർ പി ലക്ഷ്മണൻ അഭിപ്രായപ്പെട്ടു പനമരത്ത് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജി എഴുപത്തി എട്ടാം രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെ വെടിവെച്ച് കൊന്നയാളെ മഹത്വവൽക്കരിക്കുകയും ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്ന വൈകൃത സമീപനം സമൂഹത്തെ ഇരുട്ടിലേക്ക് നയിക്കും ഇളം തലമുറയ്ക്ക് ഗാന്ധിയൻ ദർശനങ്ങൾ പകർന്നേകാൻ മുതിർന്നവർ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡണ്ട് സി കെ ദിവാകരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻ എക്സ് തോമസ്.എൻ യൂ ബേബി.കെ ആർ ഗോ പി. മുജീബ്റഹ്മാൻ അഞ്ചുകുന്ന്.സ്വതന്ത്ര ടീച്ചർ എന്നിവർ സംസാരിച്ചു ജോസ് പാലയണ സ്വാഗതവും പി എ ജെയിംസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *