ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറി – ഗാന്ധിജി കൾച്ചറൽ സെൻറർ

ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറി – ഗാന്ധിജി കൾച്ചറൽ സെൻറർ


മാനന്തവാടി : വർത്തമാനകാലത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറി എന്ന് വയനാട് ജില്ലാ ആശുപത്രി മുൻ സൂപ്രണ്ട് ഡോ : പി നാരായൺ നായർ അഭിപ്രായപ്പെട്ടു. വയനാട് ഗാന്ധിജി കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ”സത്യവും നീതിയും ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതത്തിൻറെ പേരിലും, ജാതിയുടെ പേരിലും മനുഷ്യൻ കൂടുതൽ അകലുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും വർദ്ധിച്ചിരിക്കുന്നു. രാജ്യത്തിൻറെ സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു, ദരിദ്രർ കൂടുതൽ കൂടുതൽ ദാരിദ്ര്യത്തിലേക്ക് മാറുന്ന സാഹചര്യമാണ് ഇന്ന്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ ഇങ്ങനെ ആയിരുന്നില്ല, സ്വയം പര്യാപ്തത ഗ്രാമങ്ങളുടെ വികസനത്തിന് ഗാന്ധിസത്തിലേക്കുള്ള മടക്കം മാത്രമാണ് പ്രതിവിധി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി സത്യവും നീതിയും ധർമ്മവും ജീവിതത്തിൽ പകർത്തുവാൻ ഇന്നത്തെ പുതിയ തലമുറ തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു

ചടങ്ങിൽ ഗാന്ധിജി കൾച്ചറൽ സെൻറർ ചെയർമാൻ കെ എ ആൻറണി അധ്യക്ഷത വഹിച്ചു. മാനന്തവാടി ഗവൺമെൻറ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ കെ പി അസീസ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് മതസൗഹാർദ്ദത നിലനിർത്തുന്നത് വേണ്ടിയാണല്ലോ ഗാന്ധിജി വെടിയേറ്റ് മരിച്ചത് രാജ്യത്തിൻറെ ബഹു സ്വരതയും സമഭാവനയും നിലനിർത്തുവാൻ ഗാന്ധിസത്തിലേക്ക് മടങ്ങുക മാത്രമാണ് വഴി സമീപകാലത്ത് രാജ്യത്ത് മതസൗഹാർദ്ദതയും മതേതരത്വവും ഭരണഘടനയെ പോലും വെല്ലുവിളിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നമ്മുടെ രാഷ്ട്രപിതാവ് രക്തസാക്ഷിത്വം വഹിച്ചത് തന്നെ മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ വേണ്ടിയാണല്ലോ രാജ്യത്തിൻറെ ബഹു സ്വരതയും മതേതരത്വവും സമഭാവനയും കാത്തുസൂക്ഷിക്കുവാൻ ഉള്ള ഏക വഴി ഗാന്ധിയൻ തത്വചിന്തകളിലേക്ക് മടങ്ങുക എന്നത് മാത്രമാണ് എന്നു അദ്ദേഹം പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെൻറർ എന്ന പുതുതായി രൂപീകരിച്ച പഠനകേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി നിർവഹിച്ചു .
നമ്മുടെ രാജ്യത്ത് ഒരു അഴിമതി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണെന്നും അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു, സ്വതന്ത്രനന്തര ഭാരതത്തിൻറെ വളർച്ചയെ പുറകോട്ട് നയിച്ച സാമൂഹിക വിപത്താണ് അഴിമതി സമൂഹത്തിലെ സമസ്ത മേഖലകളെയും അത് കീഴടക്കി കഴിഞ്ഞു ജന നേതാക്കളും ഉദ്യോഗസ്ഥരും അഴിമതിയുടെ നിഴലിലാണ് ഈ വിപത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുവാൻ സമൂഹം ഒന്നടങ്കം ഉണർന്നു പ്രവർത്തിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണെന്നും യോഗം വിലയിരുത്തി.
നേരത്തെ മാനന്തവാടി ഗാന്ധി പാർക്കിൽ സ്ഥിതിചെയ്യുന്ന ഗാന്ധി പ്രതിമയിൽ സംഘാടകർ പുഷ്പാർച്ചന നടത്തി,
ചടങ്ങിൽ അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, വിൽസൺ നെടുകൊമ്പിൽ, ജോസ് പുന്നക്കുഴി ,അഗസ്റ്റിൻ വി എ, ബേബി അത്തിക്കൽ, ഇ ജി ജോസഫ് , ജോർജ് കൂവക്കൽ, ജോൺ സി കെ, Dr തരകൻ റ്റി , എബ്രഹാം സി റ്റി, സജി ജോസഫ്, കെ സി നാരായണൻ, നജീബ് മാന്നാർ, പ്രഭാകരൻ പി, എബ്രഹാം വി സി, റെജി കെ യു, ഗോപാലകൃഷ്ണ്ണൻ സി കെ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *