മേപ്പാടി : ഒന്നാംവർഷ വിദ്യാർഥികൾക്ക് പുതിയ അന്തരീക്ഷം പരിചയപ്പെടാനും, അനുഭവിക്കാനും, സ്ഥാപനത്തിൻറെ ദർശനം, ദൗത്യം, ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ അവരിൽ ഉൾപ്പെടുത്താനും മറ്റു വിദ്യാർത്ഥികളുമായും ഫാക്കൽറ്റികളുമായും അംഗങ്ങളുമായും ബന്ധം സ്ഥാപിക്കുന്നതിനും വേണ്ടി ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി മേപ്പാടി പോളിടെക്നിക് കോളേജിൽ നടത്തിയ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി എക്സൈസ് വിമുക്തി,”ശ്രദ്ധ”, “നേർക്കൂട്ടം” കമ്മിറ്റികളുടെയും, എൻ.എസ്.എസ്. വളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള പോസ്റ്റർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം പ്രിൻസിപ്പൽ ഇൻ ചാർജ് വി.എൻ. കരുണാകരനു നൽകി പ്രകാശനം ചെയ്തു.
ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കുകയും,”ലഹരിക്കെതിരെ ചിന്തിക്കുന്നവർ ആയിരിക്കുക അനുകരിക്കുന്നവർ അല്ല ” എന്നും “ലഹരിയോട് നോ പറയാൻ ധൈര്യം നേടാനും അറിയുകയും,പഠിക്കുകയും,ബോധവാന്മാരാവുകയും ചെയ്യണമെന്നും ആഹ്വാനം ചെയ്തു”.ചടങ്ങിന് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ എം.ആദർശ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് വി.എൻ.കരുണാകരൻ അധ്യക്ഷത വഹിച്ചു.ട്രേഡ് ഇൻസ്ട്രക്ടർ എ.പി മിലേഷ് അസിസ്റ്റൻറ് പ്രൊഫസർ മെറിൻ തോമസ്,സീനിയർ സൂപ്രണ്ട് സിന്ധു നാരായണൻ, യുവജന കമ്മീഷൻ വയനാട് ജില്ലാ കോഡിനേറ്റർ കെ.ജറീഷ് മുതലായവർ ആശംസകൾ അർപ്പിച്ചു.
ട്രേഡ് ഇൻസ്ട്രക്ടർ മുഹമ്മദ് അസ്‌ലം നന്ദി പ്രകാശനം നടത്തി. അഡ്വക്കറ്റ് പി. ജമീല സംബന്ധിച്ചു.