• admin

  • February 16 , 2020

തൃശൂർ :

രാമവർമപുരം ഗവ. ചിൽഡ്രൻസ് ഹോമിൽ ജീവനി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. വിൽവട്ടം കൃഷിഭവന്റെ നേതൃത്വത്തിൽ രൂപ കൽപ്പന ചെയ്ത ഹെൽത്തി പ്ലേറ്റ് കൃഷി ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രൻ മന്ത്രിക്ക് കൈമാറി. 

പഴം പച്ചക്കറി ഇനങ്ങളായ മുള്ളാത്ത, താമരച്ചക്ക മുതൽ നിത്യ വഴുതനവരെയും പുല്ലു വർഗത്തിൽപെട്ട ധന്യങ്ങളായ നെല്ല്, റാഗി, തിന മുതൽ മുതിരവരെയും, ഇലക്കറികളായ തഴുതാമമുതൽ ചായ മൻസവരെയും, കിഴങ്ങുവർഗ വിളകളായ മധുരക്കിഴങ്ങ്, കൊള്ളിമുതൽ കണ്ണൻ ചേമ്പ് വരെ ഉൾക്കൊള്ളിച്ചതാണിത്. 

പൊട്ടുവെള്ളരി പ്രദർശന തോട്ട ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൗൺസിലർ വി കെ സുരേഷ് കുമാർ അധ്യക്ഷനായി. പച്ചക്കറി കൃഷി തോട്ടവും ജീവനി പ്രദർശന തോട്ടവും ഒരുക്കാൻ കൃഷി വകുപ്പിനെ സഹായിച്ച കർഷകൻ അച്യുതനെ മന്ത്രി ആദരിച്ചു.