കൽപ്പറ്റ : എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി. വിദ്യാർത്ഥികൾ,അധ്യാപകർ,രക്ഷകർത്താക്കൾ, സന്നദ്ധ പ്രവർത്തകർ,പൊതുജനങ്ങൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി.66 പേരിൽ നിന്നായി 64 യൂണിറ്റ് രക്തം ശേഖരിച്ചു.ജില്ലാ ഹയർസെക്കൻഡറി വിഭാഗം കോഡിനേറ്റർ എം കെ ഷിവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.ഡോ.മോഹനരാജ്,എ എൻ ബീന,സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽസലാം,ബിന്ദു വി,സിന്ധു പി വി,മീര, ആബേൽ,ആൽവിയ ബാബു, വൈശാഖ് ജൈൻ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ രക്തദാന ഡയറക്ടറി രൂപീകരിച്ചു. രക്തം ആവശ്യമുള്ളവർക്ക് സ്കൂളിൽ എൻ എസ് എസ് യൂണിറ്റിനെ ബന്ധപ്പെടാവുന്നതാണ്.മൊബൈൽ നമ്പർ : 6238136314
