കൽപ്പറ്റ : ഉരുൾ ദുരന്തബാധിതർക്കായി കോൺഗ്രസ് ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെയെന്ന ചോദ്യമുയർത്തി Students’ Federation of Indiaയുടെ നേതൃത്വത്തിൽ ‘മോണിംഗ് വാക്ക് ക്യാമ്പയിൻ’ ആരംഭിച്ചു.
രാവിലെ നടക്കാനിറങ്ങിയ പ്രവർത്തകർ “ചിരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ ചിത്രത്തിനുപിന്നിൽ വയനാട്ടിൽ ജീവൻപൊലിഞ്ഞവരുടെ വിലാപമുണ്ട്” എന്ന സന്ദേശമുള്ള പോസ്റ്ററുകൾ യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾക്കരികിൽ സ്ഥാപിച്ചാണ് പ്രതിഷേധം നടത്തിയത്.
ദുരന്തബാധിതർക്കായി പിരിച്ച പണം തന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണെന്ന് പ്രതിപക്ഷ നേതാവ് V. D. Satheesan പറഞ്ഞത് തെറ്റാണെന്ന് എസ്എഫ്ഐ ആരോപിച്ചു. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകിയപ്പോൾ ആ വാദം തള്ളിപ്പറയപ്പെട്ടതായും സംഘടന വ്യക്തമാക്കി.
കോൺഗ്രസ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരന്തബാധിതരുടെ പണം ദുരുപയോഗം ചെയ്യുന്നതായും എസ്എഫ്ഐ ആരോപിച്ചു. പിരിച്ച പണം എത്രയെന്നും ഏത് ബാങ്കിലാണെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
പണം പിരിച്ച സമയത്ത് കെ.പി.സി.സി വർക്കിങ് പ്രസിഡന്റായിരുന്ന കൽപ്പറ്റ എം.എൽ.എ T. Siddique വിശദീകരണം നൽകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.തിങ്കളാഴ്ച കൽപ്പറ്റയിൽ ടി.സിദ്ദിഖിന്റെ പ്രചാരണ ബോർഡുകൾക്കരികിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചാണ് ക്യാമ്പയിന് തുടക്കമിട്ടത്.എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് അപർണ ഗൗരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്. ആദർശ്,അഥീന ഫ്രാൻസിസ്,മുഹമ്മദ് ഷിബിലി, ഇ.എ. സായന്ത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.
