• Lisha Mary

  • April 9 , 2020

കൊല്ലം : കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ വിവരശേഖരണത്തിനും ക്രോഡീകരണത്തിനുമായി ഡാഷ് ബോര്‍ഡ് തുടങ്ങി. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ കീഴില്‍ രൂപീകരിച്ച കോവിഡ് ഡേറ്റാ മാനേജ്‌മെന്റ് സെല്‍ തയ്യാറാക്കിയ സംവിധാനമാണിത്. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മൗസ് ക്ലിക്കിലൂടെ ഡാഷ് ബോര്‍ഡിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. വിവിധ വകുപ്പുകള്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ഓണ്‍ ലൈനായി ക്രോഡീകരിക്കപ്പെട്ട് ദിനേനയുള്ള ജില്ലാ കലക്ടറുടെ സൂം വീഡിയോ കോണ്‍ഫറന്‍സില്‍ അവലോകനം ചെയ്യും. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഡാഷ് ബോര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുകയും ചെയ്യും. കൊല്ലം ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റ് ലിങ്ക്:  kollam.nic.in/covid19 കോവിഡ് സംബന്ധിച്ച വിവരങ്ങളും വിവിധ വകുപ്പുതല പ്രവര്‍ത്തനങ്ങളും പൊതുജന സമക്ഷം ഇതോടെ സുതാര്യമായി എത്തും