• Lisha Mary

  • April 3 , 2020

സിംഗപ്പൂര്‍ : കോവിഡിനെ ചെറുക്കാന്‍ സിംഗപ്പൂരില്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂങ് ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴു മുതല്‍ ഒരു മാസത്തേക്കാണ് ലോക്ക്ഡൗണ്‍. അത്യാവശ്യ സര്‍വീസുകളും പ്രധാന സാമ്പത്തിക സ്ഥാപനങ്ങളും ഒഴിച്ചുള്ളവയെല്ലാം അടച്ചിടാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഭക്ഷണസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഗതാഗതം എന്നിവയെയാണ് അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. എങ്കിലും ചില കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് പ്രഖ്യാപനത്തിന് മുമ്പായി പ്രധാനമന്ത്രി ലീ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി. സിംഗപ്പൂരില്‍ കോവിഡ് ബാധിച്ച് അഞ്ചുപേരാണ് മരിച്ചത്. 86 വയസ്സുള്ള സ്ത്രീയാണ് ഒടുവില്‍ രോഗംബാധിച്ച് മരിച്ചത്. രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നും ഇവര്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂരില്‍ ഇതുവരെ 1049 ആളുകളിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.