കേരള സയൻസ് കോൺഗ്രസ്സിൽ അഭിമാന നേട്ടവുമായി ഹ്യും സെന്റർ

കേരള സയൻസ് കോൺഗ്രസ്സിൽ അഭിമാന നേട്ടവുമായി ഹ്യും സെന്റർ

കല്പറ്റ : എറണാകുളം സെന്റ് ആൽബർട്ട് കോളേജിൽ വെച്ച് നടന്ന 38 ആമത് കേരള സയൻസ് കോൺഗ്രസ്സിൽ സയൻസ് എക്സ്പോ വിഭാഗത്തിൽ മികച്ച NGO ക്കുള്ള പുരസ്‌കാരം കരസ്തമാക്കിയിരിക്കുകയാണ് കല്പറ്റ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യും സെന്റർ.കാലാവസ്ഥ, ആവാസവ്യവസ്ഥ,ശാസ്ത്രവിദ്യാഭ്യാസം,ഭക്ഷ്യ വ്യവസ്ഥ എന്നിങ്ങനെ 4 വിഷയമേഖലകളിലായി ഹ്യും സെന്റർ നടത്തി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ അവതരണവും വിവിധ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച ഡെമോൺസ്ട്രഷനുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്.ഹ്യും പ്രാദേശിക തലത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങളിൽ പലതും ഇത്തരത്തിൽ അഭിനന്ദനങ്ങൾകാർഹമാക്കുകയും വിവിധ പുരസ്‌കാരനേട്ട ങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.ജനുവരി 30- ഫെബ്രുവരി 2 വരെ സെന്റ് ആൽബർട് കോളേജിൽ വെച്ച് നടന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ. സി ടി അരവിന്ദ കുമാറിൽ നിന്നും ഹ്യും സെന്ററിലെ ഗവേഷകരയ സഈദ്,ഹൃദ്യാ രേവതി എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *