കേരള പോലീസ് അസോസിയേഷൻ  39ാം വയനാട് ജില്ലാ സമ്മേളനം  ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

പനമരം : കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.പനമരം ഫിറ്റ്‌ കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം വയനാട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ് നിർവഹിച്ചു.സംഘാടക സമിതി ചെയർമാർ പി.എ.ഹാരിസ്,കൺവീനർ എം.ബി അമൽ, കെ.പി.എ.ജില്ലാ പ്രസിഡണ്ട് ബിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക് എന്നിവർ നേതൃത്വം നൽകി.ജില്ലയിലെ 18 സ്റ്റേഷനിൽ നിന്നുള്ള ടീമുകളും, DHQ വിൽ നിന്നും 3 ടീമുകളും ട്രാഫിക് യൂണിറ്റ്, DCRB,സ്പെഷ്യൽ ബ്രാഞ്ച്,എന്നിങ്ങനെ 24 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ആവേശകരമായ മത്സരത്തിൽ ജില്ലാ DHQ A കമ്പനി ചാമ്പ്യന്മാരും DHQ HQ കമ്പനി റണ്ണേഴ്സ് അപ്പുമായി.സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ്,ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവ നടത്തിയിരുന്നു.ഫെബ്രുവരി 8 ന് മേരിമാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വോളി ബോൾ മത്സരവും നടക്കും.ഫെബ്രുവരി 16ന് രാവിലെ 9.00 മണിക്ക് കണിയാമ്പറ്റ മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം കേരള പട്ടിക ജാതി/പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു അവർകൾ ഉദ്ഘാടനം ചെയ്യും.ജില്ലാ പോലീസ് മേധാവി അരുൺ കെ പവിത്രൻ IPS അവർകൾ മുഖ്യാതിഥിയാകും.ജില്ലയിലെ മറ്റ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ,പോലീസ് സംഘടനയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *