കൽപ്പറ്റ : കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള സംഘാടകസമിതി രൂപീകരിച്ചു.ജില്ലാ പോലീസ് സഹകരണ സംഘത്തിൽ വച്ച് നടന്ന സംഘാടകസമിതി രൂപീകരണ സമ്മേളനം വയനാട് ജില്ലാ അഡീഷണൽ എസ്പി ശ്രീ എൻ ആർ ജയരാജ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കെപിഎ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി അധ്യക്ഷനായി.ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെഎം ശശിധരൻ, കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം സി കെ നൗഫൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക് സ്വാഗതവും എംബി അമൽ നന്ദിയും പറഞ്ഞു.ഭാരവാഹികളായി പി എ ഹാരിസ് (ചെയർമാൻ) എം.ബി അമൽ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.2026 ഫെബ്രുവരി 16ന് മില്ലുമുക്ക് ബിച്ചാസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.സമ്മേളനത്തോടനുബന്ധിച്ച് ഫുട്ബോൾ കാർണിവൽ,ക്രിക്കറ്റ് ടൂർണമെന്റ്, വോളിബോൾ ടൂർണമെന്റ്,ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവ സംഘടിപ്പിക്കും.മറ്റു ഭാരവാഹികൾ പി ജി രതീഷ് (വൈസ് ചെയർമാൻ)പി സി ഷിബിൻ (ജോയിന്റ് കൺവീനർ),പബ്ലിസിറ്റി സബ് കമ്മിറ്റി,അബ്ദു സലാം (ചെയർമാൻ)ഷമീർ എം (കൺവീനർ),രജിസ്ട്രേഷൻ സബ് കമ്മിറ്റി,കാസിം പി എ (ചെയർമാൻ),സുജിത് കുമാർ എ പി (കൺവീനർ),റിസപ്ഷൻ സബ് കമ്മിറ്റി,വിനീഷ സി (ചെയർമാൻ)അർഷദ എൻ പി (കൺവീനർ),സ്റ്റേജ് & ഡെക്കറേഷൻ സബ് കമ്മിറ്റി,ഷഹബാസ് കെ (ചെയർമാൻ),ഷാനിഫ് വി (കൺവീനർ),ഭക്ഷണ സബ് കമ്മിറ്റി,താഹിർ പി.എം (ചെയർമാൻ)രാജേഷ് എ.ആർ (കൺവീനർ)
