കെ.വി.വി.ഇ.എസ് കമ്പളക്കാട് യൂണിറ്റ്  കമ്മിറ്റി വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു

കെ.വി.വി.ഇ.എസ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു

കമ്പളക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗവും കുടുംബ – സുരക്ഷാ പദ്ധതി മരണാന്തര ധനസഹായ വിതരണവും അനുമോദന ചടങ്ങും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വെച്ച്സംഘടിപ്പിച്ചു.പ്രസ്‌തുത പരിപാടിയുടെ ഉദ്ഘാടനം ബഹു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രാജു അപ്‌സര അവർകൾ നിർവ്വഹിച്ചു.

കെ.വി.വി.ഇ.എസ് കമ്പളക്കാട് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അസ്‌ലം ബാവ ചടങ്ങിന് അധ്യക്ഷനായി. കെ.വി.വി.ഇ.എസ് സുസ്ഥാന വൈസ് പ്രസിഡൻ്റ് ബാപ്പു ഹാജി ചടങ്ങിൽ മുഖ്യതിഥിയായി.കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ,കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറർ നൗഷാദ് കാക്കവയൽ, കെ.വി.വി.ഇ.എസ് വനിതാവിംഗ് സുസ്ഥാന പ്രസിഡൻ്റ് ശ്രീജ ശിവദാസ്
യൂണിറ്റ് ജനറൽ സെക്രട്ടറി താരീഖ് അൻവർ കടവൻ
ട്രഷറർ സി രവീന്ദ്രൻ കെ.വി.വി.ഇ.എസ് വർക്കിംഗ് സെക്രട്ടറി ജംഷീദ് കിഴക്കയിൽ തുടങ്ങി
സംസ്ഥാന ജില്ലാ ഭാരവാഹികളും മുതിർന്ന നേതാക്കന്മാരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *