കല്‍പ്പറ്റ : വോട്ടുകവര്‍ച്ചക്കെതിരെ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ള എം പിമാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുകൊണ്ടും,തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് വോട്ടുമോഷണം നടത്തി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി നടത്തുന്ന നൈറ്റ് മാര്‍ച്ച് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.ആഗസ്റ്റ് 14ന് വൈകിട്ട് ഏഴ് മണിക്ക് കല്‍പ്പറ്റയില്‍ നടക്കുന്ന മാര്‍ച്ചില്‍ ജില്ലയിലെ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരക്കും.