ബത്തേരി : സർവ്വീസിലുള്ള എല്ലാ അധ്യാപകരും കെ-ടെറ്റ് യോഗ്യത നേടണമെന്ന ബഹു.സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി വൈകിപ്പിച്ചത് അധ്യാപകരോടുള്ള വെല്ലുവിളിയാണെന്ന് കെ പി എസ് ടി എ ബത്തേരി ബ്രാഞ്ച് സമ്മേളനം കുറ്റപ്പെടുത്തി.അധിക യോഗ്യത ഉള്ളവർ പോലും കെ-ടെറ്റ് പാസാകണമെന്നത് യുക്തിക്കു നിരക്കുന്നതല്ല.അധ്യാപക സ്ഥാനക്കയറ്റമുൾപ്പടെയുള്ളവ മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ കെ-ടെറ്റ് വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡൻ്റ് ബിനു ജോസഫ് അധ്യക്ഷത വഹിച്ചു.മിഥുൻ മുരളി,പി ടി ബിജു,എൻ എ ഉനൈസ് എന്നിവർ പ്രസംഗിച്ചു.ബ്രാഞ്ച് ഭാരവാഹികളായി കെ ജെ ജോബി (പ്രസിഡൻ്റ്),മിഥുൻ മുരളി (സെക്രട്ടറി),ബിനു ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
