കൽപ്പറ്റ : കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.ടി.സിദ്ധീഖ് നിർവഹിച്ചു.
കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടുന്ന സർവീസ്,തുടർന്ന് 3 മണിക്ക് വിംസ് ആശുപത്രിയിൽ നിന്ന് കൽപ്പറ്റ–മെഡിക്കൽ കോളേജ് വഴി കോഴിക്കോട് എത്തുകയും രാത്രി 9.45ന് വീണ്ടും വിംസ് ആശുപത്രിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.മേപ്പാടിയിലേക്കുള്ള രാത്രിയാത്രയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾക്ക് ഈ സർവീസ് വലിയ ആശ്വാസമാകും.ഇതോടൊപ്പം കോഴിക്കോട്–മാനന്തവാടി സർവീസും ആരംഭിച്ചു.പുലർച്ചെ 4.30ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ആദ്യ സർവീസായതിനാൽ ജില്ലയിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനകരമാകും.ഫ്ലാഗ് ഓഫ് ചടങ്ങിൽ എ.ടി.ഒ.രാജേഷ്,ജനറൽ സി.ഐ.മോഹനൻ,എഡ്വിൻ അലക്സ്,മുജീബ് റഹ്മാൻ,സി.അഷറഫ്,സാഹിർ അലി എന്നിവർ പങ്കെടുത്തു.
