കൃഷി വിജ്ഞാന കേന്ദ്രത്തിലെ കോടികളുടെ അഴിമതി യൂത്ത് കോൺഗ്രസ് കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി

കൃഷി വിജ്ഞാന കേന്ദ്രത്തിലെ കോടികളുടെ അഴിമതി യൂത്ത് കോൺഗ്രസ് കൃഷി വിജ്ഞാന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി

അമ്പലവയൽ : കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.കാർഷിക വിജ്ഞാന കേന്ദ്രത്തിൽ വർഷങ്ങളായി നടക്കുന്ന അഴിമതികൾക്കും തട്ടിപ്പിനുമെതിരെയായിരുന്നു മാർച്ച്.ഉദ്യോഗസ്ഥ കാട്ടുകെ‍ാള്ള അവസാനിപ്പിക്കുക, വ്യാപാക അഴിമതിയിൽ അന്വേഷണം നടത്തുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ടൗണിൽ നിന്നാരംഭിച്ച മാർച്ച് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കവാടത്തിൽ ബാരിക്കേഡ് തീർത്ത് പെ‍ാലീസ് തടഞ്ഞു.മാർച്ചിന്റെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം പെ‍ാലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.ബാരിക്കേഡ് നീക്കി കേന്ദ്രത്തിന്റെ ഉള്ളിലേക്ക് കയറാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ ബാരിക്കേ‍ഡിന്റെ മുകളിലൂടെ പ്രവർത്തകർ ഉള്ളിൽ കയറുകയായിരുന്നു.

പെ‌ാലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പ്രവർത്തകർ സ്ഥാപന മേധാവിയുടെ ഒ‍ാഫിസിന് മുൻപിലെത്തി കുത്തിയിരുന്നു.ഇതിനിടെ പെ‍ാലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് പ്രവർത്തകർ പെ‍ാലീസുകാരുമായി വാക്കേറ്റമുണ്ടായി.ഏറെ നേരത്തെ സംഘർഷത്തിനും വാക്കേറ്റത്തിനും ഒടുവിൽ നേതാക്കളെത്തി അനുനയിപ്പിച്ചാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.കെപിസിസി മെമ്പർ കെ എം അഭിജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയ് അധ്യക്ഷത വഹിച്ചു.ലയണൽ മാത്യു,അഫ്സൽ ചീരാൽ,ശ്രീജിത്ത് കുപ്പാടിത്തറ,നിത കേളു, ഹർഷൽ കോന്നാടൻ,അനീഷ് റാട്ടക്കുണ്ട്, മുത്തലിബ് പഞ്ചാര,ആൽഫിൻ അമ്പാറയിൽ,അസീസ് വാളാട്, ഡിന്റോ ജോസ്,ഉമ്മർ കുണ്ടാട്ടിൽ,പോൾസൺ ചുള്ളിയോട്,പ്രേമൻ മലവയൽ,ഹർഷൽ കെ ,മുബാരിഷ് അയ്യർ,ബേസിൽ സാബു,അതുൽ തോമസ്,അർജുൻ ദാസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *