കണിയാമ്പറ്റ : കൂടോത്തുമ്മൽ പടിഞ്ഞാറേവീട് ഉന്നതിയിലെ സാമൂഹ്യ പഠനമുറിയിൽ വച്ച് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഫെസിലിറ്റേറ്റർ കെ ശാന്തി സ്വാഗതം ആശംസിച്ചു.വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ സി സജിത്ത്കുമാർ അച്ചൂരാനം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുകയും “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും ” എന്ന ആപ്തവാക്യം യുവ തലമുറ ഏറ്റെടുക്കണമെന്നും,തെറ്റായ ലഹരികളോട് നോ പറയണമെന്നും ആഹ്വാനം ചെയ്തു.ഊരുമൂപ്പൻ പി.രാമൻ,പി.വി.സുനിത മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ട്രൈബൽ പ്രമോട്ടർ കെ.ഹരി നന്ദി പ്രകാശനം നടത്തി.
