കൽപ്പറ്റ : പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.കൽപ്പറ്റ പിണങ്ങോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പുൽപ്പള്ളി മുള്ളൻകൊല്ലി പരിത്തിപ്പാറ വീട്ടിൽ സിബി ജിഷ ദമ്പതികളുടെ മകൻ ഇവാൻ ആണ് (14) മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. തുടർന്ന് കൽപ്പറ്റ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിലാണ് മൃതദേഹം.ഓണം അവധിക്ക് അമ്മയുടെ വീടായ കാവുംമന്ദത്ത് വിരുന്നു വന്നതായിരുന്നു കുട്ടി. അമ്മാവനോടും മറ്റു ബന്ധുക്കളായ കുട്ടികളോടുമൊപ്പം പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് നീന്തുന്നതിനിടെ നന്നായി നിന്താൻ അറിയുന്ന കുട്ടി ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സ് ഉൾപ്പെടെ പുഴയിൽ തിരച്ചിൽ നടത്താൻ നേതൃത്വം നൽകി. തുടർന്ന് കൽപ്പറ്റ ജീവൻ രക്ഷാ സമിതി പ്രവർത്തകർ ആണ് കുട്ടിയെ കണ്ടെത്തിയത്.