കുറ്റ്യാടി ചുരത്തിൽ ഇടയ്ക്കിടെ ഗതാഗത കുരുക്ക്

കുറ്റ്യാടി : താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി തിരിച്ചുവിട്ട വാഹനങ്ങൾ കുറ്റ്യാടി ചുരത്തിലൂടെ എത്തിയതോടെ
ഇന്ന് പുലർച്ച വരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.തൊട്ടിൽപ്പാലം പോലീസും,ചുരം ഹെൽപ്പ് ഡസ്ക് വളണ്ടിയേഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രാത്രിയിൽ ഉടനീളം പുലർച്ച വരെ പ്രയത്നിച്ചാണ് വാഹനങ്ങൾ കടത്തിവിട്ടത് നിലവിൽ കർണാടകയിലേക്കും വയനാട്ടിലേക്കും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ
കുറ്റ്യാടി ചുരം വഴി കടന്നുപോകുന്നു.പുലർച്ചയോടെ വലിയ രീതിയിലുള്ള ഗതാഗത കുരുക്ക് അവസാനിച്ചെങ്കിലും രാവിലെ 8.30 ഓടെ ഇടയ്ക്കിടെയുള്ള സമയങ്ങളിൽ മേലെപൂതംറയിൽ ഉൾപ്പെടെ ഏറെനേരം വീണ്ടും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *