കുഞ്ഞോ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ തകർത്ത് ഇല്ലാതാക്കിയതിനുള്ള മറുപടി എൽഡിഎഫ് സർക്കാരും മന്ത്രി ഓ ആർ കേളുവും മറുപടി പറയണം:ശ്യാം രാജ്

കുഞ്ഞോ ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ തകർത്ത് ഇല്ലാതാക്കിയതിനുള്ള മറുപടി എൽഡിഎഫ് സർക്കാരും മന്ത്രി ഓ ആർ കേളുവും മറുപടി പറയണം:ശ്യാം രാജ്

നിലവിൽപുഴ : തകർന്ന് തരിപ്പണമായ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോ പ്രീമെട്രിക്  ട്രൈബൽ ഹോസ്റ്റലിന്റെ ദുരവസ്ഥയിൽ എൽഡിഎഫ് സർക്കാരും ഓ ആർ കേളുവും മറുപടി പറയണമെന്ന് എൻ ഡി എ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി പി ശ്യാം രാജ്.ജീർണ്ണിച്ച പഴയ കെട്ടിടത്തിന് പകരം 2021 ഫെബ്രുവരി 11നാണ് അന്നത്തെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ പുതിയ കെട്ടിടം നിർമ്മിക്കുവാനായി ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തത്.നിലവിൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയായ അന്ന് എം എൽ എയായ ഓ ആർ കേളുവായിരുന്നു അധ്യക്ഷൻ നാലു കോടി രൂപ ചെലവിൽ സിഡ്കോ ലിമിറ്റഡിനായിരുന്നു നിർമ്മാണ ചുമതല ഏറ്റെടുത്തത് എന്നാൽ തറക്കലിട്ട് പോയതല്ലാതെ ഒരു നിർമ്മാണ പ്രവർത്തിയും നടന്നിട്ടില്ല വൻ അഴിമതിയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നും ശ്യാം രാജ് പറഞ്ഞു കേരളത്തിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠിക്കാനായി ബുദ്ധിമുട്ടുമ്പോഴാണ് എൽഡിഎഫ് സർക്കാർ കാരണം ട്രൈബൽ ഹോസ്റ്റൽ തന്നെ ഇല്ലാതായിരിക്കുന്നത്.ജയിപ്പിച്ചു വിട്ട ജനവിഭാഗത്തെ തന്നെ ചൂഷണം ചെയ്യുകയാണ് എൽഡിഎഫ് സർക്കാരും ഓ ആർ കേളുവും ചെയ്തിരിക്കുന്നതെന്ന് ശ്യാം കുറ്റപ്പെടുത്തി.നിലവിൽ കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ കാരണം 10 വർഷത്തിലധികമായി ഹോസ്റ്റൽ പ്രവർത്തനം നിർത്തിയിട്ട് കാടുപിടിച്ച് തകർന്നുകൊണ്ടിരിക്കുന്ന കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമാണ്.പാവപ്പെട്ട ഗോത്ര വിദ്യാർത്ഥികളുടെ ആശ്രയമാകേണ്ട ട്രൈബൽ ഹോസ്റ്റലാണ് തകർന്നു തരിപണമായി ഉപയോഗശൂന്യം ആയിരിക്കുന്നത്.സംസ്ഥാനതലത്തിൽ തന്നെ ഇക്കാര്യം ചർച്ച വിഷയമാകുമെന്നും ഹോസ്റ്റലിന്റെ നിലവിലെ സാഹചര്യം കേന്ദ്ര പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ശ്യാം ഉറപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *